യൂറോപ്പിലെ അതിവേഗ ഗോളുമായി റാഫേൽ ലിയാവോ
text_fieldsമിലാൻ: കളി തുടങ്ങാനുള്ള അനുമതി നൽകി റഫറി വിസിൽ വായിൽനിന്ന് മാറ്റിയതേയുള്ളൂ. അപ്പോഴേക്കും പന്ത് ഗോൾ വര കടന്നതിനുള്ള വിസിൽ വീണ്ടും മുഴക്കേണ്ടിവന്നു. കഴിഞ്ഞദിവസം സീരീ എയിലെ എ.സി മിലാൻ-സസൂളോ മത്സരത്തിലാണ് അതിവേഗ ഗോളുമായി മിലാൻ താരം റാഫേൽ ലിയാവോ ചരിത്രമെഴുതിയത്.
ഏഴാം സെക്കൻഡിലായിരുന്നു ലിയാവോയുടെ ഗോൾ. ടച്ച് ചെയ്ത് കിട്ടിയ പന്തുമായി നേരെ എതിർ ഗോൾമുഖത്തേക്ക് കുതിച്ച ഹകാൻ ചൽഹാനോഗ്ലു നൽകിയ പാസ് സ്വീകരിച്ച് ലിയാവോ നിറയൊഴിച്ചത് വലക്കണ്ണികളിൽ പ്രകമ്പനം തീർത്തപ്പോൾ മാത്രമാണ് സസൂളോ ഗോളിക്കും സഹതാരങ്ങൾക്കും കാര്യം മനസ്സിലായത്. അപ്പോൾ കളിക്ക് 6.76സെക്കൻഡ് പ്രായമേ ആയിരുന്നുള്ളൂ.
2001ൽ ഫിയറൻറീനക്കെതിരെ പിയാസെൻസക്കായി ഒമ്പതാം (8.2) സെക്കൻഡിൽ പൗളോ പോഗി നേടിയ ഗോളിെൻറ റെക്കോഡാണ് ലിയാവോ മറികടന്നത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെയും (പ്രീമിയർ ലീഗ്, ലാ ലിഗ, സീരീ എ, ബുണ്ടസ് ലീഗ, ലീഗ് വൺ) വേഗമേറിയ ഗോളുമാണിത്. കഴിഞ്ഞവർഷം പ്രീമിയർ ലീഗിൽ വാറ്റ്േഫാർഡിനെതിരെ സതാംപ്ടണിനായി 7.6 സെക്കൻഡിൽ ഷെയ്ൻ ലോങ് നേടിയ ഗോളിെൻറ റെക്കോഡാണ് വഴിമറിയത്.
മത്സരത്തിൽ 2-1ന് ജയിച്ച മിലാൻ 13 കളികളിൽ 31 പോയൻറുമായി ഒന്നാം സ്ഥാനം നിലനിർത്തി. 30 പോയൻറുള്ള ഇൻറർ മിലാൻ ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ യുവൻറസ് 27 പോയൻറുമായി മൂന്നാമതാണ്.
I thought kick-off goals only worked on FIFA. Rafael Leao and AC Milan definitely think otherwise. 👀🔥 #ACMilan #SerieA 6.2 seconds! pic.twitter.com/5vrnwnVIUQ
— Ishaan Agarwal (@Ishaan_576) December 20, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.