ബ്ലാസ്റ്റേഴ്സിന് രാഹുൽ കാലം; ഇന്ത്യൻ മുന്നേറ്റത്തിലേക്ക് കണ്ണുവെച്ച് താരം
text_fieldsഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കിെൻറ റഡാറിൽ ഇപ്പോൾ തിളക്കമുള്ള പേരാണ് രാഹുൽ കണ്ണോളി പ്രവീൺ എന്ന കെ.പി. രാഹുൽ. 20 വയസ്സുകാരൻ. അണ്ടർ 17 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ കോച്ച് ലൂയിസ് നോർടൻ ഡി മാറ്റോസിെൻറ വിശ്വസ്തനായിരുന്ന കൗമാരക്കാരൻ.
മൂന്നുനാല് വർഷംകൊണ്ട് രാഹുൽ ഏറെ വളർന്നു. സുനിൽ ഛേത്രിയും ബൽവന്ത് സിങ്ങും പടിയിറങ്ങുന്ന ഇന്ത്യൻ മുന്നേറ്റത്തിലേക്ക് പകരംവെക്കാനുള്ള പ്രതിഭയുമായി ഈ ടീനേജുകാരൻ കുതിക്കുകയാണ്.ആ പ്രതീക്ഷകളുടെ തെളിവാണ് ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ കുപ്പായത്തിൽ ഈ യുവതാരത്തിെൻറ പ്രകടനം.
സീസണിൽ മൂന്നു ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് ഗോൾ പട്ടികയിൽ രണ്ടാമൻ. ടൂർണമെൻറിലെ ഇന്ത്യൻ ഗോൾ സ്കോറർമാരിൽ സുനിൽ ഛേത്രിക്കും ഹാളി ചരൺ നർസരിക്കും പിന്നിൽ മൂന്നാമൻ. അടിച്ച ഗോളുകളുടെ എണ്ണംകൊണ്ടുമാത്രമല്ല, കളിക്കളത്തിലെ സാന്നിധ്യംകൊണ്ടും രാഹുൽ ബ്ലാസ്റ്റേഴ്സ് നിരയിൽ താരമാവുകയാണ്.
കഴിഞ്ഞ രാത്രിയിൽ കരുത്തരായ ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സിെൻറ സമനില ഗോൾ പിറന്ന വഴിയായിരുന്നു രാഹുലിനെ വീണ്ടും താരമാക്കിയത്. തലയെടുപ്പുള്ള ഇവാൻ ഗരിഡോയും സേവിയർ ഗാമയും നിറഞ്ഞുനിന്ന ഗോവൻ പ്രതിരോധത്തെ മുട്ടുകുത്തിച്ച് പോൾവാൾട്ടുകാരെൻറ മെയ്വഴക്കത്തോടെ ഉയർന്നുചാടി ഹെഡ് ചെയ്ത് നേടിയ ഒരു ഗോൾ മാത്രം മതി രാഹുൽ എന്ന പുതു സെൻസേഷനു പിന്നിൽ ആരാധകരുടെ എണ്ണം കൂട്ടാൻ.
ഗോവക്കെതിരെ ഒരു ഗോളിനു പിന്നിൽനിൽക്കെ 57ാം മിനിറ്റിൽ ലഭിച്ച കോർണർകിക്കായിരുന്നു രംഗം. ഫകുണ്ടോ പെരേരയുടെ അളന്നുമുറിച്ച ഷോട്ട് വരുേമ്പാൾ ഗാരി ഹൂപ്പറും ബകാരി കോനെയും വിസെെൻറ ഗോമസും ഗോവൻ പ്രതിരോധത്തിെൻറ ചക്രവ്യൂഹത്തിൽ. ഫ്രീസ്േപസിലേക്ക് പന്ത് പറന്നെത്തുേമ്പാൾ, ഓടിയടുത്ത രാഹുലിെൻറ ഉജ്ജ്വലമായൊരു ടേക്ക് ഓഫ്. വേഗവും കൃത്യതയും സമന്വയിക്കപ്പെട്ടപ്പോൾ പന്ത് പാകം. കളത്തിലുള്ളവരെല്ലാം നോക്കിനിൽക്കെ 1.98 മീറ്റർ ഉയരെ പറന്ന രാഹുൽ പന്ത് കുത്തിയിറക്കിയത് വലയിലേക്ക്. സീസണിൽ ഇതു രണ്ടാം തവണയാണ് രാഹുലിെൻറ നിർണായക ഇടപെടൽ. 20ന് രാത്രിയിൽ ബംഗളൂരുവിനെതിരെ ഇഞ്ചുറി ടൈമിൽ വിജയഗോൾ കുറിച്ചാണ് തൃശൂർ ഒല്ലൂക്കരക്കാരൻ കൈയടി നേടിയത്. ആ ഗോളിൽ 2-1ന് കേരളം ജയിച്ചു. സീസണിലെ ആദ്യ ഗോളും ബംഗളൂരുവിനെതിരായിരുന്നു. പക്ഷേ, കളിയിൽ ബ്ലാസ്റ്റേഴ്സ് തോറ്റുവെന്നു മാത്രം.
അസാമാന്യ വേഗവും ഫിനിഷിങ് മികവും ഡ്രിബ്ലിങ്-ടാക്ലിങ് മിടുക്കുമാണ് രാഹുലിനെ താരമാക്കുന്നത്. കായിക ബലത്തിൽ മികച്ചുനിൽക്കുന്നവരെപ്പോലും തളച്ചിടുന്ന പ്രതിരോധമികവ് ടൂർണമെൻറിലുടനീളം പ്രകടമാവുന്നു. ഇന്ത്യൻ ടീമിലെ സാധ്യതകളെക്കുറിച്ച് വാർത്തകളുയരുേമ്പാൾ, പുറത്തെ ബഹളങ്ങൾക്കെല്ലാം അവധി നൽകുകയാണ് രാഹുൽ. 'ദേശീയ ടീമിലേക്ക് നോക്കിയല്ല ഞാൻ ഇപ്പോൾ കളിക്കുന്നത്. ശ്രദ്ധ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സിലാണ്. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് എെൻറ ലക്ഷ്യം' -രാഹുൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.