മറഡോണയുടെ സൈക്യാട്രിസ്റ്റിന്‍റെ വീട്ടിലും റെയ്ഡ്
text_fieldsബ്വേനസ് ഐറിസ്: ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്റ്റിന്‍റെ വീട്ടിലും റെയ്ഡ്. മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന അഗസ്റ്റിന കോസാചോവിന്റെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടന്നത്.
മറഡോണയുടെ അവസാനനാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിന്‍റെ ഭാഗമാണ് റെയ്ഡ്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം മാറഡോണയുടെ ചികിത്സക്ക് മെഡിക്കല്‍ സംഘം രൂപവത്ക്കരിച്ചിരുന്നു. ഇതിലെ സൈക്യാട്രിസ്റ്റായിരുന്നു അഗസ്റ്റിന. നേരത്തേ താരത്തിന്‍റെ കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്കിന്‍റെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തിയിരുന്നു.
റെയ്ഡിൽ അസ്വാഭാവിതകയില്ലെന്ന് അഗസ്റ്റിനയുടെ അഭിഭാഷകൻ പ്രതികരിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയ്. അഗസ്റ്റിന അന്വഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.
മറഡോണയുടെ അവസാന നാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായെന്ന ആരോപണവുമായി മക്കളും കുടുംബവക്കീലും രംഗത്തുവന്നിരുന്നു. മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്നായിരുന്നു ആരോപണം.
നബംബര്‍ 25നാണ് ഹൃദയ സ്തംഭനത്തെ തുടന്ന് മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.