'എന്‍റെ മോനെ ഒന്നെടുക്കൂ; ഞാനൊരു ഫോട്ടോയെടുക്കട്ടെ'...'മെസ്സി മാനിയ'യിലലിഞ്ഞ് എതിർഗോളിയും
text_fieldsപാരിസ്: റീംസിലെ സ്റ്റേഡ് ആഗസ്റ്റെ െഡലോണിനെ പൊതിഞ്ഞ 'മെസ്സി മാനിയ' പതിയെ മൈതാനേത്തക്കും പടർന്നു. കളി കത്തിത്തീരുേമ്പാഴും അതങ്ങനെ ആളിപ്പടർന്നുകൊണ്ടിരുന്നു. ആ അതിശയവും ആവേശവും പതിയെ എതിരാളികളിലേക്കും പടർന്നുകയറുന്നതായിരുന്നു സവിശേഷ കാഴ്ച. ഫ്രഞ്ച് ലീഗിൽ റീംസിനെതിരെ പി.എസ്.ജിക്കുവേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ െമസ്സിയുടെ സാന്നിധ്യം ഗാലറിയിലും പുറത്തും അനിതരസാധാരണമായ ആവേശമാണ് നിറച്ചത്.
പുതിയ കളിസംഘത്തോടൊപ്പം ആദ്യമായി കളത്തിലിറങ്ങിയ ലയണൽ മെസ്സി അങ്കം കഴിഞ്ഞ് തിരിച്ചുകയറുന്നതിനിടക്ക് ആരാധന നിറച്ച മുഖവും മനസ്സുമായി റീംസ് ഗോൾകീപ്പർ പ്രെഡ്രാക് റൈകോവിച്ച് പതിയെ താരത്തിനടുത്തേക്ക് നടന്നെത്തി. കുഞ്ഞുമകനെയുമെടുത്തായിരുന്നു റൈകോവിച്ചിന്‍റെ വരവ്.
മകനുമൊത്ത് മെസ്സിക്കൊപ്പം ഒരു ഫോട്ടോ. അതുമാത്രമായിരുന്നു റൈകോവിച്ചിന്‍റെ മനസ്സിൽ. പി.എസ്.ജി ഗോളി കെയ്ലർ നവാസിനൊപ്പം നടന്നുനീങ്ങുന്നതിനിെടയാണ് എതിർഗോളി വരുന്നത് മെസ്സി കണ്ടത്. അതോടെ താരം, റൈകോവിച്ചിനു നേർക്ക് ചെന്നു. മകനെ റൈകോവിച്ച് മെസ്സിയുടെ നേർക്ക് നീട്ടി. സ്നേഹത്തോടെ മെസ്സി കുഞ്ഞിനെ എടുത്ത് നിറഞ്ഞ ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്തു.
ഈ സമയമത്രയും റീംസ് താരം വാൻ ബെർഗൻ തൊട്ടപ്പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഫോട്ടോയെടുത്ത് കഴിഞ്ഞപ്പോൾ തനിക്കരികിലെത്തിയ ബെർഗന്‍റെ തോളിൽ കൈയിട്ട് മെസ്സിയുടെ കുശലം. അതുകഴിഞ്ഞ് ഗാലറിക്കുകീഴെ ബാനറുമായി കാത്തിരുന്നവരുടെ അടുത്തേക്ക്. 'മിസ്റ്റർ മെസ്സി' എന്നു തുടങ്ങുന്ന ബാനറിൽ ഒപ്പുവെച്ച് കാണികളെ അഭിവാദ്യം ചെയ്ത് മെസ്സി ഡ്രസ്സിങ് റൂമിലേക്ക് നീങ്ങി.
റൈകോവിച്ചിന്‍റെ മകനൊപ്പം മെസ്സി ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം നിമിഷങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 'ലിയോ മെസ്സി, താങ്ക്യൂ' എന്ന അടിക്കുറിപ്പോടെ റൈക്കോവിച്ചിന്‍റെ ഭാര്യ അന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരാണ് പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.