കളത്തിലും കൈയടി നേടി ഹീറോ റാഷ്ഫോഡ്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിലെങ്ങും മാർകസ് റാഷ്ഫോഡാണ് താരം. കുട്ടികളുടെ വിശപ്പടക്കാൻ നടത്തിയ കാമ്പയ്ൻ സർക്കാറും രാജ്യവും ഏറ്റെടുത്തതോടെ ഹീറോയായി മാറിയ റാഷ്ഫോഡ് കളത്തിലും കൈയടി നേടി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് 'എച്ചിൽ' മാഞ്ചസ്റ്റർ യുനൈറ്റഡ് അഞ്ച് ഗോൾ വിജയം ആഘോഷിച്ചപ്പോൾ ഹാട്രിക് ഗോളുമായി റാഷ്ഫോഡ് ടീമിനെ കൈപിടിച്ചു നടത്തി.
പകരക്കാരനായെത്തി വെറും 18 മിനിറ്റിനുള്ളിലായിരുന്നു ഹാട്രിക് മാജിക്. അവസാന സീസൺ ചാമ്പ്യൻസ് ലീഗിെൻറ സെമി ഫൈനലിസ്റ്റായ ലൈപ്സിഷിനെ നേരിടാനിറങ്ങിയപ്പോൾ റാഷ്ഫോഡിനെ പുറത്തിരുത്തി അേൻറാണിയോ മാർഷലും മാസൻ ഗ്രീൻവുഡുമായാണ് യുനൈറ്റഡ് കളി തുടങ്ങിയത്. 21ാം മിനിറ്റിൽ പോഗ്ബ നൽകിയ ക്രോസിൽ ഗ്രീൻവുഡ് നേടിയ ഒരു ഗോൾ ലീഡുമായി ടീം ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലെ 63ാം മിനിറ്റിൽ ഗ്രീൻവുഡിനെ പിൻവലിച്ച് കോച്ച് സോൾഷെയർ റാഷ്ഫോഡിനെ കളത്തിലെത്തിച്ചു. പിന്നീട് കളി മാറി. മാർഷലിനൊപ്പം മികച്ച കൂട്ടുകെട്ട് കണ്ടെത്തിയ റാഷ്ഫോഡ് 10 മിനിറ്റിനുള്ളിൽ ആദ്യഗോളടിച്ചു. ബ്രൂണോ ഫെർണാണ്ടസ് നൽകിയ ക്രോസിനെ ലോങ്റേഞ്ചറിലൂടെ വലയിലാക്കി. പിന്നെ 78, 92 മിനിറ്റുകളിലും അതിവേഗ കുതിപ്പുകൊണ്ട് ഇംഗ്ലീഷ് സ്ട്രൈക്കർ വിസ്മയിപ്പിച്ചു. 87ാം മിനിറ്റിൽ ആൻറണി മാർഷൽ പെനാൽറ്റിയിലൂടെ മറ്റൊരു ഗോളും നേടി.
ഗ്രൂപ് 'ഇ'യിൽ ചെൽസി 4-0ത്തിന് എഫ്.സി ക്രസ്നോദറിനെയും, സെവിയ്യ 1-0ത്തിന് സ്റ്റേഡ് റെനയ്സിനെയും, 'എഫി'ൽ ബൊറൂസിയ ഡോർട്മുണ്ട് 2-0ത്തിന് സെനിത് പീറ്റേഴ്സ് ബർഗിനെയും, 'എച്ചിൽ' പി.എസ്.ജി ബാസക്സെറിനെയും (2-0) തോൽപിച്ചു. കാലം ഹഡ്സൻ (37), തിമോ വെർണർ (76), ഹകിം സിയഷ് (79), ക്രിസ്റ്റ്യൻ പുലിസിച് (90) എന്നിവരുടെ ഗോളിലാണ് ചെൽസി റഷ്യൻ ക്ലബിനെ വീഴ്ത്തിയത്.
മോയ്സസ് കീനിെൻറ ഇരട്ട ഗോളിൽ പി.എസ്.ജിയും ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.