ബെൻസേമ, റാമോസ്, റോഡ്രിഗോ; നിർണായക അങ്കം ജയിച്ച് റയൽ മഡ്രിഡ്
text_fieldsമഡ്രിഡ്: ഇൻറർ മിലാെൻറ മുൻ ബാഴ്സലോണ താരം അർതുറോ വിദാൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി മഡ്രിഡിലേക്ക് വിമാനം കയറുേമ്പാൾ വീമ്പു പറയാൻ പതിവുപോലെ മറന്നിരുന്നില്ല. ബാഴ്സക്കായി റയലിനെ ഞങ്ങൾ തോൽപിക്കുമെന്നായിരുന്നു ചിലിക്കാരെൻറ വീരവാദം. എന്നാൽ, കളി കഴിഞ്ഞപ്പോൾ അവസാന ചിരി മഡ്രിഡുകാരുടെതായി. റയലിെൻറ തട്ടകത്തിൽ അവസാന നിമിഷം വരെ പൊരുതിനിന്നെങ്കിലും 3-2ന് കളി കൈവിട്ടതോടെ ഇൻറർ മിലാൻ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്താവലിെൻറ വക്കിലാണ്.
ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിെൻറ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഷാക്തറിനോട് തോറ്റും രണ്ടാം മത്സരത്തിൽ ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഷിനോട് സമനില വഴങ്ങിയുമാണ് ഈ സീസണിൽ മുൻ ചാമ്പ്യൻമാരുടെ തുടക്കം. നിർണായക മത്സരത്തിലെ ജയത്തോടെ റയൽ മഡ്രിഡ് നാലു പോയൻറുമായി മൂന്നാം സ്ഥാനത്താണ്. മോഷൻഗ്ലാഡ്ബാഷും(5), ഷാക്തറുമാണ് (4) ഒന്നും രണ്ടും സ്ഥാനത്ത്.
ആവശേം നിറഞ്ഞ മത്സരത്തിൽ റയലിന് ഒപ്പത്തിനൊപ്പമായിരുന്നു ഇൻറർ മിലാെൻറ പോരാട്ടം. കരീം ബെൻസേമയും(25), സെർജിയോ റാമോസും (33) ആദ്യ നിമിഷങ്ങളിൽ തന്നെ ഗോൾ നേടിയ റയൽ മഡ്രിഡിന് മുൻ തൂക്കം നൽകി. എന്നാൽ, ലൊട്ടാറോ മാർട്ടിസും(35), ഇവാൻ പെരിസിച്ചു(68) തിരിച്ചടിച്ചതോടെ ഇൻറർ മിലാൻ ഒപ്പം പിടിച്ചു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കവെയാണ് പകരക്കാരനായി ഇറങ്ങിയ ബ്രസീൽ താരങ്ങൾ ട്വിസ്റ്റുണ്ടാക്കുന്നത്.
ഹാസഡിനു പകരക്കാരനായി എത്തിയ വിനീഷ്യസ് ജൂനിയറും അസെൻസിയോക്ക് പകരം കളത്തിലിറങ്ങിയ റോഡ്രിഗോയുമാണ് റയലിെൻറ വിധി നിർണയിച്ചത്. 80ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസ് റോഡ്രിഗോ ഉഗ്രൻ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.