ചാമ്പ്യൻസ് ലീഗ്: റയലിന് ജീവന്മരണ പോരാട്ടം, പഴങ്കഥ ആവർത്തിക്കുമോ?
text_fieldsമഡ്രിഡ്: 'ബെർണബ്യൂവിലെ 90 മിനിറ്റ് ഏറെ ദൈർഘ്യമുള്ള സമയമാണ്...' റയൽ മഡ്രിഡ് ആരാധകകൂട്ടങ്ങളുടെ ഇൗരടിയായി മാറിയ ഇൗ പഞ്ച് ഡയലോഗിന് ഒരു പോരാട്ടകഥയുടെ ചരിത്രമുണ്ട്. സാൻസിറോയിൽനിന്നും ഇൻറർമിലാൻ റയൽ മഡ്രിഡിനെ നേരിടാനായി ബെർണബ്യൂവിലെത്തുേമ്പാൾ പകയുടെ ആ ചരിത്രം വീണ്ടും ഒാർമയിലെത്തുകയാണ്.
1984-85 സീസൺ യുവേഫ കപ്പ് സെമി ഫൈനൽ. സാൻസിറോയിൽ ഇൻറർമിലാന് മുന്നിൽ 2-0ത്തിന് തോറ്റത് റയലിന് വലിയ നാണക്കേടായി. സാൻയാനയും ജോർജ് വാൽഡാനോയും അണിനിരന്ന റയലിനെയാണ് ഇൻറർവീഴ്ത്തിയത്. അന്ന് കളി കഴിഞ്ഞ് കളംവിടാൻ നേരം, റയൽ ഫോർവേഡ് ജുവാനിറ്റോ ഇൻറർ പ്രതിരോധ താരത്തിനരികിലെത്തി സ്പാനിഷിൽ ഒരു ഭീഷണി മുഴക്കി. 'ബെർണബ്യൂവിലെ 90 മിനിറ്റ് ഏറെ ൈദർഘ്യമുള്ള സമയമായിരിക്കും'. രണ്ടാഴ്ചക്കുശേഷം ഇൻറർ മിലാൻ രണ്ടാം പാദ മത്സരത്തിനായി മഡ്രിഡിലെത്തുേമ്പാൾ ആ ഭീഷണിയായിരുന്നു ഡ്രസിങ് റൂം നിറയെ. ജുവാനിറ്റോയുടെ മുന്നറിയിപ്പ് ഫലിച്ചു. 3-0ത്തിന് ഇൻററിനെ വീഴ്ത്തി റയൽ ഫൈനലിലെത്തുകയും കിരീടമണിയുകയും ചെയ്തു. പിന്നെ, ലോസ് ബ്ലാേങ്കാസ് ആരാധകരുടെ ഗാനങ്ങളിലെല്ലാം ഇൗ വരികൾ നിറഞ്ഞു.
****
പതിറ്റാണ്ടുകൾക്കിപ്പുറം ചാമ്പ്യൻസ് ലീഗിൽ ഇൻറർ മിലാൻ വീണ്ടും മഡ്രിഡിലെത്തുകയാണ്. ലേഖനങ്ങളിലും കമൻററികളിലും ഇൗ പഴയ കഥ സ്മരിക്കുന്നെങ്കിലും റയലിന് കാര്യങ്ങൾ അത്ര പന്തിയല്ല. ആദ്യ ജയത്തിനായി ജീവന്മരണ പോരാട്ടമാണിത്. ഷാക്തറിനെതിരെ തോൽവിയും, മൊൻഷൻഗ്ലാഡ്ബാഹിനെതിരെ സമനിലയുമായി ഗ്രൂപ് 'ബി'യിൽ പരുങ്ങലിലാണ് സിനദിൻ സിദാെൻറ ടീം. ഒരു പോയൻറുമായി നാലാം സ്ഥാനത്തുള്ളവർക്ക് തിരിച്ചുവരവിനുള്ള നിർണായക സമയമാണിത്. രണ്ടു കളിയും സമനില വഴങ്ങിയ ഇൻറർമിലാനും ഇൗ കളി നിർണായകമാണ്.
മികച്ച താരങ്ങൾ അണിനിരന്നിട്ടും നിർഭാഗ്യവും അലസതയുമാണ് കഴിഞ്ഞ രണ്ട് മത്സര ഫലവും റയലിന് എതിരായി മാറിയത്. ഷാക്തറിനോട് 3-2ന് തോറ്റപ്പോൾ, ഗ്ലാഡ്ബാഹിനോട് തോൽവിയിൽ നിന്ന് ഒരുവിധം കഷ്ടിച്ചാണ് രക്ഷപ്പെട്ടത് (2-2).
അേൻറാണിയോ കോെൻറയുടെ ഇൻറർ ആക്രമണത്തിലും പ്രതിരോധത്തിലും കരുത്തരാണ്. ചുരുക്കത്തിൽ, റയലിെൻറ കഴിഞ്ഞ എതിരാളികളേക്കാൾ ശക്തർ. ഇവാൻ പെരിസിചും ലതുറോ മാർടിനസും ക്രിസ്റ്റ്യൻ എറിക്സണുമാണ് മുന്നേറ്റത്തിൽ പ്രധാനികൾ. പരിക്കേറ്റ റൊമേലു ലുകാകുവിെൻറ കാര്യം സംശയത്തിലാണെങ്കിലും ആ വിടവ് നികത്താനുള്ള കരുത്ത് വിദാലും ആഷ്ലി യങ്ങും അണിനിരക്കുന്ന ബെഞ്ചിനുമുണ്ട്.
എഡൻ ഹസാഡ് ഗോളടിച്ച് തുടങ്ങിയതും വിനീഷ്യസ് ജൂനിയർ, ബെൻസേമ, ക്രൂസ് കൂട്ടിെൻറ മികവുമാണ് റയലിെൻറ പ്രതീക്ഷ.ചാമ്പ്യൻസ് ലീഗിലെ മറ്റ് അങ്കങ്ങളിൽ ലിവർപൂൾ അറ്റ്ലാൻറയെയും, മാഞ്ചസ്റ്റർ സിറ്റി ഒളിമ്പിയാകോസിനെയും ബയേൺ മ്യൂണിക് സാൽസ്ബർഗിനെയും നേരിടും. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് ഇവരെല്ലാം സേഫ് സോണിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.