കൊർടുവ രക്ഷകൻ; ഷൂട്ടൗട്ട് കടന്ന് റയൽ സൂപർ കപ്പ് ഫൈനലിൽ
text_fieldsനീട്ടിപ്പിടിച്ച കൈകളുമായി തിബോ കൊർടുവ എന്ന മാന്ത്രികന്റെ കൈകൾ ചോരാതെ വലക്കുമുന്നിൽനിന്ന ദിനത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് കടന്ന് റയൽ മഡ്രിഡ് സ്പാനിഷ് സൂപർ കപ്പ് ഫൈനലിൽ. മുഴുസമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ കളിയിൽ അധിക സമയത്ത് ഇരുവലയിലും ഗോളെത്താതെ പോയതോടെയാണ് വലൻസിയക്കെതിരായ സെമിയിൽ ഷൂട്ടൗട്ട് വിധി നിർണയിച്ചത്.
കളിയുടെ ആദ്യ പകുതിയിൽ കരീം ബെൻസേമയാണ് റയലിന് വിലപ്പെട്ട ലീഡ് നൽകിയത്. പെനാൽറ്റി ബോക്സിനുള്ളിൽ എതിർ താരം ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബെൻസേമ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഇടവേള കഴിഞ്ഞ് കളി കനപ്പിച്ച വലൻസിയ സാമുവൽ ലിനോയിലൂടെ ഒപ്പം പിടിച്ചു. അധിക സമയത്ത് വിനീഷ്യസ് ജൂനിയർ ഗോളിനരികെയെത്തിയെങ്കിലും വലൻസിയ ഗോളി ജോർജി മാമർദഷ്വിലി തടുത്തിട്ടതോടെ ഷുട്ടൗട്ടിലേക്ക് നീളുകയായിരുന്നു. വലൻസിയയുടെ ആദ്യ കിക്ക് പുറത്തേക്കു പോയപ്പോൾ ജോസ് ഗയയുടെ ഷോട്ട് കൊർടുവ തടുത്തിട്ടു.
ഇന്ന് നടക്കുന്ന റയൽ ബെറ്റിസ്- ബാഴ്സലോണ രണ്ടാം സെമി ജേതാക്കളാകും കലാശപ്പോരിൽ റയലിന് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.