Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 7:00 AM IST Updated On
date_range 10 April 2022 10:13 PM ISTലാ ലിഗ: ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി റയൽ മഡ്രിഡ്
text_fieldsbookmark_border
Listen to this Article
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കുതിപ്പ് തുടരുന്ന റയൽ മഡ്രിഡ് ജയവുമായി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ഗെറ്റാഫെയെ 2-0ത്തിനാണ് റയൽ തോൽപിച്ചത്. കാസെമിറോയും ലൂകാസ് വാസ്ക്വസുമാണ് ഗോൾ നേടിയത്. റയലിന് 31 മത്സരങ്ങളിൽ 72 പോയന്റായി. 60 പോയന്റുമായി രണ്ടാമതുള്ള സെവിയ്യയെക്കാൾ 12 പോയന്റ് ലീഡുണ്ട് മഡ്രിഡിന്.
സെവിയ്യയും ജയം നേടി. 4-2ന് ഗ്രനഡയെയാണ് സെവിയ്യ തോൽപിച്ചത്. അതേസമയം, കരുത്തരായ അത്‍ലറ്റികോ മഡ്രിഡ് തോറ്റു. മയ്യോർകയാണ് 1-0ത്തിന് അത്‍ലറ്റികോയെ വീഴ്ത്തിയത്. റയൽ ബെറ്റിസ് 2-1ന് കാഡിസിനെ തോൽപിച്ചപ്പോൾ വിയ്യാറയൽ-അത്‍ലറ്റികോ ബിൽബാവോ കളി 1-1ന് സമനിലയിൽ തീർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story