ഫ്രീകിക്ക് പരിശീലനത്തിന് റോബോട്ടുകളുമായി റയൽ മാഡ്രിഡ്
text_fieldsഫ്രീകിക്ക് പരിശീലനത്തിന് റോബോട്ടുകളുമായി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. ടീം അധികൃതർ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഫുട്ബാൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഷോട്ട് പ്രതിരോധിക്കാനും ഗോൾ പോസ്റ്റിലുമെല്ലാം റോബോട്ടുകളെ അണിനിരത്തിയ വിഡിയോ ആണ് പുറത്തുവന്നത്.
🎯n target! pic.twitter.com/o4WthmvMvL
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) August 30, 2022
ഫ്രീകിക്കെടുക്കുമ്പോൾ റോബോട്ടുകളും ഉയർന്നുചാടുന്നതും ഗോൾ പോസ്റ്റിൽ ഡൈവ് ചെയ്യുന്നതും കാണാം. ടാബ് ഉപയോഗിച്ചാണ് ഇവയെ നിയന്ത്രിക്കുന്നത്. എതിർ ടീമിലെ താരങ്ങളുടെ ഉയരം കണക്കാക്കി അതിനനുസരിച്ച് പരിശീലനം നടത്താൻ ഈ അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടും.
നവീകരണം പൂർത്തിയാക്കിയ റയലിന്റെ ഹോം ഗ്രൗണ്ട് സാന്റിയാഗോ ബെർണബ്യൂവിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം റയൽ പങ്കുവെച്ചിരുന്നു. അഞ്ച് ഭക്ഷണ ശാലകൾ, ഷോപ്പിങ് മാൾ, സ്കൈ ബാർ എന്നിവയും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച റയൽ ബെറ്റിസിനെതിരെയാണ് നവീകരിച്ച സ്റ്റേഡിയത്തിലെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.