കിങ്സ് കപ്പിൽ ഡബ്ൾ അടിക്കാൻ ബിൽബാവോക്കായില്ല; 30 വർഷത്തെ കിരീട വരൾച്ചക്ക് അറുതി വരുത്തി സൊസീഡാഡ്
text_fieldsമഡ്രിഡ്: 34 വർഷത്തെ കിരീട വരൾച്ചക്ക് അറുതി വരുത്തി സ്പാനിഷ് ക്ലബായ റയൽ സൊസീഡാഡ്. അത്ലറ്റിക് ബിൽബാവോയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ച് സൊസീഡാഡ് 1987ന് ശേഷമുള്ള തങ്ങളുടെ ആദ്യ മേജർ ട്രോഫി അലമാരയിലെത്തിച്ചു.
രണ്ടാഴ്ചയുടെ ഇടവേളയിൽ ഒരേ കിരീടത്തിൽ രണ്ടുവട്ടം മുത്തമിടാനുള്ള അപൂർവ ഭാഗ്യമാണ് അത്ലറ്റിക് ബിൽബാവോ കളഞ്ഞുകുളിച്ചത്. കോപ ഡെൽ റേയിൽ (കിങ്സ് കപ്പ്) 14 ദിവസത്തെ ഇടവേളയിൽ ബിൽബാവോ രണ്ട് ഫൈനലിലാണ് കളത്തിലിറങ്ങുന്നത്.
സെവിയ്യയിലെ 'ലാ കാർതുയ' സ്റ്റേഡിയത്തിൽ ഞായറാഴ്ച പുലർച്ചെ നടന്ന മത്സരത്തിന്‍റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 63ാം മിനിറ്റിൽ സൊസീഡാഡ് നായകൻ മിക്കെ ഒയാർസാബൽ ആണ് വിജയഗോൾ നേടിയത്. ഇനീഗോ മാര്‍ട്ടിനെസ് ബോക്‌സില്‍ പോര്‍ട്ടു പോര്‍ട്ടുഗ്യുസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി ഗോളിയെ കബളിപ്പിച്ച് വലയിലാക്കിയാണ് അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്.
ഫൗളിന് മാർട്ടിനസിന് ചുവപ്പ്കാർഡ് ലഭിച്ചെങ്കിലും വാർ പരിശോധനയിൽ മഞ്ഞയായി കുറഞ്ഞു.
ഫൈനല്‍ കാണാന്‍ കാണികള്‍ക്ക് അവസരമൊരുക്കണമെന്ന ടീമുകളുടെ ആവശ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ തവണത്തെ ഫൈനല്‍ മാറ്റിവച്ചത്. എന്നാല്‍, കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ ഈ വർഷവും അടച്ചിട്ട സ്റ്റേഡിയത്തിൽ ഫൈനൽ നടത്തേണ്ടി വന്നു.
അവസാനം കളിച്ച അഞ്ച് കിങ്സ് കപ്പ് ഫൈനലിലും ബില്‍ബാവോ തോൽക്കുകയായിരുന്നു. കഴിഞ്ഞ സീസണിെൻറ ഫൈനൽ ബാക്കിനിൽക്കെയാണ് 2021 കിങ്സ് കപ്പിലും അത്ലറ്റിക് ബിൽബാവോ ഫൈനലിൽ കടന്നത്. ഇതേ വേദിയിൽ 17ന് ബാഴ്സലോണക്കെതിരെയാണ് ആ മത്സരം.
ലോകഫുട്ബാളിൽ തന്നെ ആദ്യമായാവും ഒരു ടീമിന് രണ്ട് സീസണിലെ ഫൈനൽ ഒന്നിച്ച് വരുന്നത്. 23 തവണ കിങ്സ് കപ്പ് കിരീടമണിഞ്ഞ അത്ലറ്റിക് ബിൽബാവോ, 1983-84 സീസണിലാണ് അവസാനമായി കപ്പ് നേടിയത്.
37 വർഷത്തിനു ശേഷം ആദ്യ കിരീടത്തിന് ശ്രമിക്കവെ അവ രണ്ടും ഒരുമിച്ചെത്തിയ ആവേശത്തിലാണ് കോച്ച് മാഴ്സലീന്യോ ടോറലും സംഘവും. 1984നു ശേഷം നാലുതവണ ഫൈനലിലെത്തിയെങ്കിലും ബിൽബാവോ ഇതുവരെ കപ്പ് ജയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.