Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയില്ലാതെ...

മെസ്സിയില്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജിക്ക് സമനില; സെർജിയോ റാമോസിന് റെഡ് കാർഡ്

text_fields
bookmark_border
മെസ്സിയില്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജിക്ക് സമനില; സെർജിയോ റാമോസിന് റെഡ് കാർഡ്
cancel

ഫ്രഞ്ച് ലീഗ് വണ്ണിൽ കരുത്തരായ പി.എസ്.ജിക്ക് സമനില കുരുക്ക്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജിയെ റീംസാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോടും പി.എസ്.ജി സമനില വഴങ്ങിയിരുന്നു.

മത്സരത്തിന്‍റെ 41ാം മിനിറ്റിൽ പ്രതിരോധ താരം സെർജിയോ റാമോസ് റെഡ് കാർഡ് വാങ്ങി ഗ്രൗണ്ട് വിട്ടത് പി.എസ്.ജിക്ക് തിരിച്ചടിയായി. ബ്രസീൽ താരം നെയ്മറിനെ സൈഡ് ബെഞ്ചിലിരുത്തി കിലിയൻ എംബാപ്പെയെ ആക്രമണ ദൗത്യം ഏൽപിച്ചാണ് പരിശീലകൻ ടീമിനെ കളത്തിലിറക്കിയത്. ആദ്യപകുതിയിൽ പി.എസ്.ജിക്ക് മികച്ച ഗോൾ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

റഫറിയുമായി തർക്കിച്ചതിനാണ് റാമോസിന് റെഡ് കാർഡ് ലഭിച്ചത്. രണ്ടാം പകുതിയിൽ നെയ്മറിനെ കളത്തിലിറക്കിയെങ്കിലും ടീമിന് ഗോൾ നേടാനായില്ല. പി.എസ്.ജി പത്തുപേരായി ചുരുങ്ങിയതോടെ റീംസും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോൾ അവസരങ്ങൾ മുതലെടുക്കാനായില്ല. ലീഗിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളും ജയിച്ചെത്തിയ പി.എസ്.ജിക്ക്, പോയിന്‍റ് പട്ടികയിൽ 14ാം സ്ഥാനത്തുള്ള റീംസുമായി സമനിലയിൽ പിരിയേണ്ടി വന്നത് വിലപ്പെട്ട രണ്ടു പോയിന്‍റുകൾ നഷ്ടമാക്കി.

ലീഗിൽ പത്തു മത്സരങ്ങളിൽനിന്ന് 26 പോയിന്‍റുമായി പി.എസ്.ജി തന്നെയാണ് ഒന്നാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgLigue 1Reims
News Summary - Reims 0-0 PSG: Ligue 1 2022-23
Next Story