Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറിഫ മെഗാകപ്പ്...

റിഫ മെഗാകപ്പ് സീസൺ-രണ്ട്​ ട്രോഫി ലോഞ്ച്​ ചെയ്​തു

text_fields
bookmark_border
Rifa Mega Cup Football
cancel
camera_alt

റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ റിഫ മെഗാകപ്പ് സീസൺ രണ്ട്​ ട്രോഫി ലോഞ്ചിങ്​ ചടങ്ങ്​

റിയാദ്​: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന റിഫ മെഗാകപ്പ് സീസൺ രണ്ട്​ ട്രോഫി ലോഞ്ച്​ ചെയ്​തു. ചടങ്ങിൽ ഫിക്സ്ചർ പ്രകാശനവും നിർവഹിച്ചു. റിഫ പ്രസിഡൻറ്​ ബഷീർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു.

ശിഹാബ് കൊട്ടുകാട്, അഷ്റഫ് കവ്വായി, മുബഷിർ, അബ്ദുസമദ്, അനസ് മാള, മൻസൂർ, ജുനൈസ് വാഴക്കാട്, കുട്ടൻ ബാബു, മുസ്തഫ മമ്പാട്, നൗഷാദ് ചക്കാല, ശരീഫ് കാളികാവ്, വി.​ജെ. നസ്രുദീൻ, ജലീൽ ആലപ്പുഴ, അഫ്താബ് റഹ്മാൻ, നാദിർഷ എന്നിവർ സംസാരിച്ചു. അരണ്ട വെളിച്ചത്തിൽ തെളിഞ്ഞു വന്ന പടുകൂറ്റൻ ട്രോഫികളുടെ പ്രകാശനത്തിന്​ സദസ്​ ഹർഷാരവത്തോടെ സാക്ഷികളായി.

ആഗസ്റ്റ് 11, 12, 18, 19 തീയതികളിൽ റിയാദ്​ ഖർജ്​​ റോഡിലെ അൽഇസ്​കാൻ ഗ്രൗണ്ടിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറി​െൻറ ഒരുക്കത്തെ കുറിച്ച്​ ട്രഷറർ അബ്ദുൽകരീം പയ്യനാട് വിശദീകരിച്ചു. ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർകാട്​, വിനയൻ, അഷ്റഫ് അബു എന്നിവർ ഫിക്സ്ചർ നറുക്കെടുപ്പിന്​ നേതൃത്വം നൽകി. ആത്വിഫ്​ പ്രാർഥന നിർവഹിച്ചു. റിഫ ജനറൽ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ഹസ്സൻ പുന്നയൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballRifa Mega Cup Football
News Summary - Rifa MegaCup season-two trophRifa MegaCup Football season-two trophy launchedlaunched
Next Story