റിയാദ് സീസൺ കപ്പ്: റൊണാൾഡോ നയിക്കുന്ന ടീമിനെ നാളെ പ്രഖ്യാപിക്കും
text_fieldsറിയാദ്: റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ അടുത്ത വ്യാഴാഴ്ച രാത്രിയിലെ റിയാദ് സീസൺ കപ്പ് ഫുട്ബാൾ മത്സരത്തിൽ പ്രമുഖ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ടീമിനോട് ഏറ്റുമുട്ടുന്ന അൽനസ്ർ, അൽഹിലാൽ സംയുക്ത ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ടീമിനെ നയിക്കുന്നത് ലോക സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അടുത്തിടെ അൽനസ്ർ ക്ലബിൽ ചേർന്ന റൊണാൾഡോക്ക് ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് റിയാദ് സീസൺ ടീമിെൻറ നായകസ്ഥാനം കൈമാറി. ടീം ക്യാപ്റ്റെൻറ ബാഡ്ജ് റൊണാൾഡോയെ അദ്ദേഹം അണിയിച്ചു.
ഫുട്ബാൾ താരങ്ങൾക്കും ആരാധകർക്കും വേണ്ടി നടക്കുന്ന ഏറ്റവും വലിയ കായിക സംഗമത്തിൽ അൽഹിലാൽ, അൽനസ്ർ താരങ്ങൾ അടങ്ങുന്ന ടീമിനെ റൊണാൾഡോ നയിക്കുമെന്ന് അതോറിറ്റി ചെയർമാൻ പ്രഖ്യാപിച്ചു. മത്സരത്തിൽ റിയാദ് സീസൺ കപ്പ് ടീമിനെ നിയന്ത്രിക്കുന്ന മാനേജർ ചുമതല സൗദി ദേശീയ ടീമിലെയും ശബാബ് ക്ലബ്ബിലെ മുൻ താരവുമായ ഖാലിദ് അൽഷാനിക്കായിരിക്കും. ഷാനിഫും പരിശീലകൻ മാർസെലോ ഗല്ലാർഡോയും ചേർന്ന് റിയാദ് സീസൺ കപ്പ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മത്സരത്തിൽ തെൻറ പേര് പതിച്ച ഏഴാം നമ്പർ ജഴ്സി ധരിച്ചാണ് റോണാൾഡോ കളത്തിലിറങ്ങുന്നത്.
വ്യാഴാഴ്ച രാത്രി എട്ടിനാണ് റിയാദ് സീസൺ കപ്പ് ഫുട്ബാൾ മത്സരം കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുക. അൽനസ്ർ, അൽഹിലാൽ കളിക്കാരും പി.എസ്.ജിയും ഏറ്റുമുട്ടുന്ന മത്സരം വീക്ഷിക്കാനുള്ള ടിക്കറ്റുകൾ മുഴുവനും ഒരാഴ്ച മുേമ്പ വിറ്റുപോയി. സ്റ്റേഡിയത്തിൽ കാണികൾക്ക് രസകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്ന വിനോദ പരിപാടികൾ, ലൈറ്റ് ഷോകൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.