ഹാലൻഡ് ഡബ്ളും ഏശിയില്ല; െലവൻഡോവ്സ്കി ഹാട്രികിൽ ഡോർട്മണ്ടിനെ മുക്കി ബയേൺ
text_fields
മ്യൂണിക്: ആദ്യ 10 മിനിറ്റിനിടെ രണ്ടു വട്ടം നോയറെ കീഴടക്കി എർലിങ് ഹാലൻഡ് ബൊറൂസിയ ഡോർട്മണ്ടിനെ മുന്നിലെത്തിച്ചിട്ടും രണ്ടിനെതിരെ നാലു ഗോളിന്‍റെ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്. റോബർട് ലെവൻഡോവ്സ്കി ഹാട്രികുമായി തകർത്തുകളിച്ച ബുണ്ടസ് ലിഗ ആവേശപ്പോരിൽ ഗോരെറ്റ്സ്കയാണ് അവശേഷിച്ച ഗോൾ നേടിയത്. വിസിൽ മുഴങ്ങി 74 സെക്കൻഡ് മാത്രം പൂർത്തിയാകുന്നതിനിടെയായിരുന്നു കളിയിലെ ആദ്യ ഗോളുമായി ഹാലൻഡ് ഡോർട്മണ്ടിനായി കളി തുടങ്ങിയത്. തൊർഗൻ ഹസാർഡിൽനിന്ന് കിട്ടിയ പന്ത് വലയിലെത്തിച്ച് ഒമ്പതാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടപ്പോൾ ഡോർട്മണ്ട് വലിയ മാർജിനിൽ ജയിക്കുമെന്ന് തോന്നിച്ചു.
അതോടെ ഉണർന്ന ബയേണും ലെവൻഡോവ്സ്കിയും തുടരെ ഗോളുകളുമായി ചിത്രം മാറ്റുന്നതാണ് പിന്നീട് മൈതാനം കണ്ടത്. പെനാൽറ്റി ബോക്സിൽ േകാട്ടകെട്ടിനിന്ന പ്രതിരോധനിരക്കു നടുവിലൂടെ ലിറോയ് സാനെ നൽകിയ ക്രോസിൽ 26ാം മിനിറ്റിലായിരുന്നു ആദ്യ മറുപടി ഗോൾ. കാലിനു പാകത്തിൽ വന്ന പന്ത് വെറുതെ വലയിലേക്കു തട്ടിയിടുക മാത്രമായിരുന്നു ലെവൻഡോവ്സ്കിക്കു ബാക്കിയുണ്ടായിരുന്നത്. കിങ്സ്ലി കോമാനെ വീഴ്ത്തിയതിനു 'വാറി'ൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലെവൻഡോവ്സ്കി ഒന്നാം പകുതി അവസാനിക്കും മുമ്പ് സമനില നൽകി. ഡ്രിബ്ളിങ്ങിന്റെ മനോഹാരിതയുമായി ലിയോൺ ഗോരെറ്റ്സ്ക 89ാം മിനിറ്റിൽ ബയേണിനെ മുന്നിലെത്തിച്ചതിന്‍റെ പുകയടങ്ങുംമുമ്പ് വീണ്ടും വലതുളച്ച് ലെവൻഡോവ്സ്കി സ്കോർ 4-2ലെത്തിച്ചു.
വിജയേത്താടെ ഒന്നാം സ്ഥാനത്ത് ബയേൺ രണ്ടു പോയിന്‍റ് ലീഡുറപ്പിച്ചപ്പോൾ ഡോർട്മണ്ട് ആറാം സ്ഥാനത്തേക്കിറങ്ങി. ഡോർട്മണ്ടിന് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഇനിയുള്ള മത്സരങ്ങൾ കടുപ്പമേറിയതാകും.
ഇന്നലെ രണ്ടു ഗോൾ കുറിച്ച ഹാലൻഡ് 20ാം വയസ്സിൽ മുൻനിര ലീഗുകളിൽ 100 ഗോൾ തികക്കുകയെന്ന അപൂർവ നേട്ടംകുറിച്ചതായിരുന്നു കളിയുടെ പ്രധാന സവിശേഷത. 145 മത്സരങ്ങളിലായിരുന്നു താരത്തിന്‍റെ അപൂർവ കുതിപ്പ്. ഇതേ നേട്ടത്തിന് എംബാപ്പെ 180ഉം മെസ്സി 210ഉം റൊണാൾഡോ 301ഉം കളി വരെ കാത്തിരിക്കേണ്ടിവന്നുവെന്ന് കൂടി ഓർക്കണം.
മറുവശത്ത്, ഹാട്രിക്കോടെ ബുണ്ടസ് ലിഗയിൽ ലെവൻഡോവ്സ്കിയുടെ ഗോൾ നേട്ടം 267 ഗോളായി. ലീഗ് ചരിത്രത്തിൽ്യ്യ േക്ലാസ് ഫിഷർ മാത്രമാണ് താരത്തിന് മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.