Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇൻസൾട്ടാണ്​ ഏറ്റവും...

ഇൻസൾട്ടാണ്​ ഏറ്റവും വലിയ ഇൻവെസ്റ്റ്​മെന്‍റ്​ -അന്ന്​ ജഴ്​സി നിരസിച്ച റൊണാൾഡോയോട്​ ഗോസൻസിന്‍റെ മധുര പ്രതികാരം

text_fields
bookmark_border
ഇൻസൾട്ടാണ്​ ഏറ്റവും വലിയ ഇൻവെസ്റ്റ്​മെന്‍റ്​ -അന്ന്​ ജഴ്​സി നിരസിച്ച റൊണാൾഡോയോട്​ ഗോസൻസിന്‍റെ മധുര പ്രതികാരം
cancel

മ്യൂണിക്: 'ഇൻസൾട്ടാണ്​ ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്​മെന്‍റ്​' എന്ന്​ തെളിയിക്കുകയാണ്​ ജർമൻ ഫുട്​ബാൾ താരം റോബിൻ ഗോസൻസ്​. ഈ യൂറോ കപ്പിൽ പോർച്ചുഗൽ-ജർമനി മത്സരത്തിൽ ആ ഇൻസൾട്ടിന്‍റെ മധുര പ്രതികാരം ഗോസൻസ്​ നിർവഹിക്കുകയും ചെയ്​തു. പ്രതികാരം ​ആരോടാണെന്നല്ലേ- സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോട്​.

കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ കപ്പിൽ യുവെന്‍റസും അറ്റലാന്‍റയും തമ്മിൽ നടന്ന മത്സരത്തിലാണ്​ ഗോസൻസിന്‍റെ പ്രതികാരത്തിലേക്ക്​ നയിച്ച സംഭവം അരങ്ങേറിയത്​. യുവെന്‍റസിന്‍റെ മിന്നും താരമായി റൊണാൾഡോയും അറ്റലാന്‍റയുടെ വിങ് ബാക്കായി ഗോസൻസും അന്ന്​ കളത്തിലിറങ്ങിയിരുന്നു. മത്സരശേഷം റൊണാൾഡോയോട്​ ഗോസൻസ് ജഴസി ഊരിത്തരുമോയെന്ന്​ ചോദിച്ചു. എന്നാൽ, ഇത്​ നിരസിച്ച്​ റൊണാൾഡോ 'നോ' പറഞ്ഞ്​ നടന്നുപോയി.

ഈ സംഭവം ഗോസൻസ് തന്നെയാണ്​ പിന്നീട്​ വെളിപ്പെടുത്തിയത്​. 'ഞാൻ ചോദിച്ചു- റൊണാൾഡോ, നിങ്ങളു​ടെ ജഴ്​സി എനിക്ക്​ തരാമോ? എന്നെ നോക്കുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു-നോ. ആ സംഭവം എനിക്ക് കനത്ത നാണക്കേടുണ്ടാക്കി. അപമാനിതനായാണ് അന്ന് ഞാൻ മടങ്ങിയത്. ഞാൻ വളരെ ചെറുതായതുപോലെ തോന്നി.' – ഗോസൻസ് ആത്​മകഥയിൽ കുറിച്ചു.

അന്നത്തെ അപമാനത്തിന്‍റെ ഭാരമാണ് ഇത്തവണ റൊണാൾഡോ നയിച്ച ടീമിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ഗോസൻസ് ഇറക്കിവച്ചതെന്ന്​ ഫുട്​ബാൾ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പോർച്ചുഗൽ– ജർമനി മത്സരത്തിൽ ഗോസൻസ്​ ആയിരുന്നു 'മാൻ ഓഫ് ദി മാച്ച്'. ജർമനിയുടെ മൂന്നാം ഗോളിനു വഴിയൊരുക്കിയും നാലാം ഗോൾ നേടിയും കളം നിറഞ്ഞുനിന്നാണ്​ ഗോസൻസ്​ കളിയിലെ താരമായത്​.

മത്സരശേഷം റൊണാൾഡോയോട് ജഴ്സി ചോദിക്കാൻ ഗോസൻസ് മിനക്കെട്ടതുമില്ല. 'ഇന്ന് മത്സരം കഴിഞ്ഞ് ജഴ്സി ചോദിച്ച് ഞാൻ റൊണാൾഡോയുടെ അടുത്തു പോയില്ല. എനിക്ക് ഈ വിജയം മതിയാകുവോളം ആസ്വദിക്കണമായിരുന്നു. ജഴ്സിക്കായി ഞാൻ ശ്രമിക്കുന്നില്ല'– ഗോസൻസ് പറഞ്ഞു.

അതേസമയം, ഗോസൻസിന്​ റൊണാൾഡോയുടെ ജഴ്​സി കിട്ടിയ സംഭവവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. ഗോസൻസിന്​ റൊണാൾഡോ ജഴ്​സി നിഷേധിച്ച സംഭവം അറിഞ്ഞ അറ്റലാന്‍റയിലെ സഹതാരം ഹൻസ്​ ഹാറ്റെബൂർ ആണ്​ ഡ്രസിങ്​ മുറിയിൽ അപ്രതീക്ഷിത സമ്മാനമായി ഇത്​ എത്തിച്ചത്​. റൊണാൾഡോയുടെ പേരെഴുതിയ യു​വെന്‍റസ്​ ജഴ്​സിയാണ്​ ഹാറ്റെബൂർ ഗോസൻസിന്​ സമ്മാനിച്ചത്​. അതുവാങ്ങി ഗോസൻസ്​ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoEuro2020Euro CopaRobin Gosens
News Summary - Robin Gosens's revenge on Cristiano Ronaldo
Next Story