കോമാൻ വിളിച്ചു; ഹൈദരാബാദ് എഫ്.സി കോച്ച് റോക്ക ബാഴ്സലോണയിലേക്ക്
text_fieldsഹൈദരാബാദ്: സാക്ഷാൽ ബാഴ്സലോണ വിളിച്ചാൽ പിന്നെ എന്ത് െഎ.എസ്.എൽ. ഇന്ത്യ വിട്ടു സ്പെയ്നിലേക്ക് പറക്കുക തന്നെ. അതെ, നിരവധി തവണ ബംഗളൂരു എഫ്.സിയെ ചാമ്പ്യന്മാരാക്കിയ, നിലവിൽ ഹൈദരാബാദ് എഫ്.സിയുടെ കോച്ച് ആൽബർട്ട് റോക്കക്കാണ് ഈ അസുലഭ അവസരം വന്നെത്തിയത്. പിന്നെ ഒന്നും നോക്കിയില്ല. സൂപ്പർ താരം ലയണൽ മെസ്സി ക്ലബു വിടുന്ന സന്ദർഭത്തിൽ റൊണാൾഡ് കോമാനോടൊപ്പം കറ്റാലൻ നിരയെ കെട്ടിപ്പടുക്കാനായി റോക്ക സ്പെയ്നിലേക്ക് പറന്നു.
[LATEST NEWS]: Albert Roca will be the new fitness coach working alongside @RonaldKoeman
— FC Barcelona (@FCBarcelona) August 29, 2020
Barça would like to thank @HydFCOfficial for allowing Roca, who was at Barça during the Frank Rijkaard era, to return, and wishes them every success in the next @IndSuperLeague. pic.twitter.com/mzxy9y5EBX
ൈഹദരാബാദ് എഫ്.സി അധികൃതരുടെ സമ്മതപ്രകാരമാണ് രണ്ടുവർഷത്തേക്കുള്ള കരാർ റദ്ദുചെയ്ത് റോക്ക ബാഴ്സയിലേക്ക് പുറപ്പെട്ടത്. കോമാന് കീഴിൽ ബാഴ്സയുടെ ഫിറ്റ്നസ് കോച്ചായിട്ടായിരിക്കും റോക്കയുടെ സേവനം.
കഴിഞ്ഞ ജൂണിൽ താരങ്ങളെ പരിശീലിപ്പിക്കാനായി റോക്ക ൈഹദരാബാദ് എഫ്.സിക്കൊപ്പം ചേർന്നിരുന്നു.
നേരെത്ത ആൽബർട്ട് റോക്ക 2003 മുതൽ 2008 വരെ ഫ്രാങ്ക് റിക്കാർഡിൻെറ അസിസ്റ്റൻറായി ബാഴ്സയിൽ ഉണ്ടായിരുന്നു. പിന്നീട്, കോമാനോടൊപ്പം തുർക്കി ക്ലബ് ഗാലാറ്റസ്റെയിലും സൗദി ക്ലബിലും റോക്ക പ്രവർത്തിച്ചു. കോമാനുമായിട്ടുള്ള ഈ സൗഹൃദമാണ് റോക്കക്ക് കറ്റാലൻ നിരയിൽ നിന്ന് അപ്രതീക്ഷിത ക്ഷണം എത്തിയത്.
ബാഴ്സയിലേക്ക് മടങ്ങാൻ അനുവദിച്ച ഹൈദരബാദ് എഫ്.സിക്ക് റോക്ക നന്ദിയറിയിച്ചു. ഈ സീസണിലും ഭാവിയിലും ഹൈദരാബാദ് എഫ്.സിയെ പിന്തുടരുമെന്നും ക്ലബിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്നും റോക്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.