ഉപരോധം കുരുക്കാകുമോ? ചെൽസിയെ വിറ്റൊഴിവാക്കാൻ അബ്രമോവിച്
text_fieldsലണ്ടൻ: ഏറെയായി സ്വന്തമാക്കിവെച്ച പ്രീമിയർ ലീഗ് ക്ലബായ ചെൽസിയെ കൈയൊഴിയേണ്ടിവരുമെന്ന ആധിയിൽ റഷ്യൻ-ഇസ്രായേലീ ശതകോടീശ്വരൻ റോമൻ അബ്രമോവിച്.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് യു.എസും യൂറോപ്പും പ്രഖ്യാപിച്ച ഉപരോധങ്ങൾ ബ്രിട്ടനിലെ തന്റെ ആസ്തികളെയും വിഴുങ്ങുമെന്ന് കണ്ടാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ചെൽസിയെയും വിറ്റഴിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇതേ ആവശ്യവുമായി അബ്രമോവിച് തന്നെ സമീപിച്ചതായി സ്വിസ് ശതകോടീശ്വരൻ ഹൻസ്യോർഗ് വിസ് വെളിപ്പെടുത്തി. 2003 മുതൽ കൈവശംവെക്കുന്ന ടീമിനെ നിലനിർത്താൻ അബ്രമോവിച്ചിന് താൽപര്യമുണ്ടെങ്കിലും 55കാരനെതിരെ ഉപരോധം വന്നാൽ കാര്യങ്ങൾ കുഴയും. ബ്രിട്ടീഷ് പാർലമെന്റിൽ ചില എം.പിമാർ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഇംഗ്ലണ്ടിലെ വില്ലകളും മറ്റ് ആസ്തികളും അബ്രമോവിച് വിറ്റൊഴിവാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചെൽസിയുടെ ഉടമസ്ഥത ഒരു ചാരിറ്റി സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റുന്നതായി കരബാവോ കപ്പ് ഫൈനലിൽ ലിവർപൂളിനോട് തോൽവിക്കുശേഷം അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.