Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുക്രെയ്നെ...

യുക്രെയ്നെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് റുമേനിയ

text_fields
bookmark_border
യുക്രെയ്നെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് റുമേനിയ
cancel

യുറോ കപ്പിലെ ഗ്രൂപ്പ് ഇ​യിലെ പോരാട്ടത്തിൽ യുക്രെയ്നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റുമേനിയ. നിക്കോളേ സ്റ്റാൻസിയു, റസ്വാൻ മാരിൻ, ഡെനിസ് ഡ്രാഗസ് എന്നിവരാണ് റുമേനിയക്ക് വേണ്ടി ഗോൾ നേടിയത്. പന്തടക്കത്തിലും ഷോട്ടുകളിലും മുന്നിട്ട് നിന്നത് യുക്രെയ്നായിരുന്നുവെങ്കിലും അവർക്ക് അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

29ാം മിനിറ്റിലാണ് റുമേനിയയുടെ ആദ്യ ഗോൾ വന്നത്. ഡെന്നീസ് മാൻ നൽകിയ പന്ത് ബോക്സിന് പുറത്ത് നിന്ന് പിഴവുകളില്ലാതെ നിക്കോളേ സ്റ്റാൻസിയു ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തൊടുക്കുകയായിരുന്നു. പിന്നീട് പോസ്റ്റിനെ ലക്ഷ്യമിട്ട് റുമേനിയ ഷോട്ടുകൾ ഉതിർത്തുവെങ്കിലും ഗോൾ മാത്രം നേടാനായില്ല.

രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ തന്നെ റുമേനിയ ലീഡുയർത്തി. 52ാം മിനിറ്റിൽ റസ്വാൻ മാരിനാണ് റുമേനിയക്ക് വേണ്ടി ഗോൾ നേടിയത്. ഗോൾ വീണ് മിനിറ്റുകൾക്കകം തന്നെ യുക്രെയ്ന് മേൽ റുമേനിയ അടുത്ത പ്രഹരവും ഏൽപ്പിച്ചു. ഡെനിസ് ഡ്രാഗസായിരുന്നു ഇക്കുറി ഗോൾ നേടിയത്.

ജയത്തോടെ ഗ്രൂപ്പ് ഇയിൽ പോയിന്റ് ടേബിളിൽ റുമേനിയ ഒന്നാമതെത്തി. ഒരു മത്സരം മാത്രം കളിച്ച റുമേനിയക്ക് മൂന്ന് പോയിന്റാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro Cup 2024
News Summary - Romania vs Ukraine Euro cup match
Next Story