എന്ത് റൊണാൾേഡാ! ഇംഗ്ലണ്ടിൽ ലുകാകു ഷോ തുടരുന്നു
text_fieldsലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഡബിൾ ഗോളുമായി തകർത്താടിയ അതേ ദിവസം, മാഞ്ചസ്റ്ററിൽ നിന്നും 262 കിലോമീറ്റർ അപ്പുറത്തുള്ള ലണ്ടനിലെ സ്റ്റാംഫോർഡ് ബ്രിഡ്ജ് സ്റ്റേഡിത്തിൽ മറ്റൊരു ഇതിഹാസത്തിന്‍റെ പാദങ്ങളും അത്ഭുതം തീർത്തു. ബെൽജിയം ഗോൾ മെഷീൻ റൊമേലു ലുകാകുവിന്‍റെ തകർപ്പൻ ഗോളുകൾ ഒരിക്കൽ കൂടി ചെൽസിക്ക് തുണയായപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നീലപ്പട കുതിക്കുകയാണ്. ആസ്റ്റൺ വില്ലയെ 3-0ത്തിനാണ് ചെൽസി തോൽപിച്ചത്. ഇതോടെ, പത്തു പോയന്‍റുമായി ചെൽസി മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പമെത്തി.
15, 93 മിനിറ്റുകളിലായിരുന്നു ലുകാകുവിന്‍റെ തകർപ്പൻ ഗോളുകൾ. 49ാം മിനിറ്റിൽ മാറ്റിയോ കൊവാസിചാണ് ചെൽസിയുെട മറ്റൊരു ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ ലുകാകുവിന് മൂന്ന് ഗോളുകളായി. ഇറ്റാലിയൻ ലീഗിൽ ഇന്‍റർ മിലാനെ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെയാണ് ലുകാകു ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ഈ സീസണിൽ എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ലുകാകുവിനും പ്രീമിയർ ലീഗിലേക്ക് രണ്ടാം വരവാണ്. 2011 മുതൽ 14 വരെ ചെൽസിയിൽ നിന്നു തന്നെയാണ് ലുകാകു പ്രീമിയർ ലീഗിൽ തുടക്കം കുറിക്കുന്നത്.
പ്രീമിയർ ലീഗിലേക്കുള്ള രണ്ടാം മടങ്ങിവരവിൽ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ബെൽജിയൻ താരം വരവറിയിച്ചിരുന്നു. ഇറ്റാലിയൻ ലീഗിലുണ്ടായിരുന്നു ക്രിസ്റ്റ്യനോ റെണാൾഡോക്കെതിരെ ഒപ്പത്തിനൊപ്പം ഗോൾ സ്കോറിങ്ങിൽ ലുകാകുവും ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിൽ യുവന്‍റസിനായി 29 ഗോളുകൾ നേടിയപ്പോൾ, ലുകാകു 24 തവണ പന്ത് വലയിലെത്തിച്ചു. 36 വയസുള്ള ക്രിസ്റ്റ്യാനോയും 28 കാരൻ ലുകാകുവിന്‍റെയും പോരാട്ടം വീണ്ടും തുടരുേമ്പാൾ ഇത്തവണ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് ആരടിക്കുമെന്നറിയാൻ ആരാധകർക്ക് കാത്തിരിക്കാം. ഒപ്പം മുഹമ്മദ് സലാഹും ക്രിസ്റ്റ്യാനോയുടെ സഹതാരം ബ്രൂണോ ഫെർണാണ്ടസും ഹാരി കെയ്നുമെല്ലാം ഈ പോരാട്ടത്തിന് മൂർച്ചകൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.