പ്രായം 42; ഫുട്ബാളിൽ വീണ്ടുമൊരങ്കത്തിന് റൊണാൾഡീഞ്ഞോ- പഴയ മാന്ത്രിക ടച്ചുകൾ വീണ്ടും കാണുമോ?
text_fieldsഫുട്ബാളിൽ പ്രായം 40 കഴിഞ്ഞും ദേശീയ ടീമിനൊപ്പം കളിച്ച റോജർ മില്ലയടക്കം പലരെയും ലോകം കണ്ടതാണ്. എന്നാൽ, മാന്ത്രിക ചുവടുകളുമായി ബ്രസീൽ നിരയിലും യൂറോപ്യൻ ക്ലബുകൾക്കൊപ്പവും മൈതാനം നിറഞ്ഞ റൊണാൾഡീഞ്ഞോയെ പോലൊരാൾ 42ാം വയസ്സിൽ വീണ്ടും കളി തുടങ്ങിയാലോ? ബാഴ്സക്കൊപ്പവും അല്ലാതെയും അയാളുടെ കാലുകൾ കാണിച്ച അഭ്യാസങ്ങൾക്ക് എന്നും ആരാധകരേറെയായിരുന്നു. ഏതു പൊസിഷനിൽനിന്നും ഗോൾ നേടാൻ മിടുക്ക് കാട്ടിയവൻ. എതിരാളികൾ എത്ര പേർ ചുറ്റും വളഞ്ഞാലും അവരെയും കടന്ന് പന്തുമായി കുതിച്ചവൻ. കാൽപന്തിന്റെ സൗന്ദര്യമായി ലോകം വാഴ്ത്തിയ താരമാണ് തിരിച്ചെത്തുന്നത്.
എന്നാൽ, ബൂട്ടണിയുന്ന റൊണാൾഡീഞ്ഞോ പ്രഫഷനൽ ഫുട്ബാളിലേക്കല്ല എത്തുന്നത്. സ്പാനിഷ് ഫുട്ബാളിൽ മുൻ ദേശീയ താരം ജെറാർഡ് പിക്വെ അവതരിപ്പിച്ച കിങ്സ് ലീഗിലാണ് എത്തുന്നത്.
കാണികളും കളി നിയമങ്ങളും ആവശ്യമില്ലാത്ത പുതിയ കളിയായാണ് പിക്വെ തന്റെ പ്രത്യേക സോക്കർ ഗെയിം അവതരിപ്പിച്ചിരുന്നത്. അതിലാണ് താരം കളിക്കുക.
ഏഴു പേർ വീതമുള്ള രണ്ടു ടീമുകൾ മുഖാമുഖം വരുന്ന മത്സരം പക്ഷേ, പതിവു ഫുട്ബാൾ നിയമങ്ങളോടെയല്ല കളിക്കുക. പൂർണമായും വ്യത്യാസമുള്ള ലീഗിൽ പ്രമുഖ താരങ്ങളായ ചിച്ചാരിറ്റോ അടക്കം പലരും കളിച്ചു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.