'ആരാണ് മെസ്സി എന്നേക്കാൾ ഭേദമാണെന്ന് പറഞ്ഞത്‍'? ശേഷം ചിരിയോട് ചിരി; യൂട്യൂബ് ചാനലിൽ മെസ്സിയെ കുറിച്ച് പരാമർശിച്ച് റൊണാൾഡോ-Video
text_fieldsഫുട്ബാൾ നിലനിൽക്കുന്നിടത്തോളം കാലം ഫുട്ബാൾ ലോകത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ തർക്കങ്ങളിലൊന്നായി ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ തർക്കം നിലനിൽക്കും. ഇതിൽ ആരാണ് മികച്ചതെന്ന് കഴിഞ്ഞ 15 വർഷത്തോളം നീണ്ടുനിൽക്കുന്ന ചർച്ചയാണ്. ഇരുവരും വ്യത്യസ്ത ലീഗിൽ പങ്കെടുക്കുന്ന താരങ്ങളായിട്ടും ഇന്നും ആരാണ് മികച്ചതെന്ന തർക്കം നിലനിൽക്കുന്നുണ്ട്.
ഈ വർഷം റൊണാൾഡോ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. പിന്നീട് മിസ്റ്റർ ബീസ്റ്റ് എന്ന യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള അക്കൗണ്ടിനുടമയുമായി അദ്ദേഹം കൊളാബ് ചെയ്തിരുന്നു. ഇരുവരും ചേർന്ന് റൊണാൾഡോയുടെ ചാനലിൽ ഒരുക്കിയ വീഡിയോയയുടെ ഭാഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പെനാൾട്ടി ഷൂട്ട് മത്സരമായിരുന്നു വീഡിയോയുടെ കണ്ടന്‍റ്. വീഡിയോക്കിടെ മിസ്റ്റർ ബീസ്റ്റ് 'നോളൻ പറയുന്നത്, അവന് നിങ്ങളെ ഇഷ്ടമല്ലെന്നാണ്, നിങ്ങളല്ല ഗോട്ട് എന്നാണ് അവൻ വിശ്വസിക്കുന്നത്' എന്ന് അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിനെ ചൂണ്ടിക്കാട്ടി പറയുന്നു.
നോളൻ അറ്റത്ത് നിൽക്കുന്ന ആളാണെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടി' മെസ്സിയാണ് ഭേദമെന്നാണ് അവൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ' ആരാണ് മെസ്സിയാണ് എന്നേക്കാൾ ഭേദമെന്ന് പറഞ്ഞത്?' എന്നായിരുന്നു റൊണാൾഡോ ഇതിന് നൽകിയ മറുപടി. പിന്നീട് താരം പൊട്ടി ചിരിക്കുകയും ചെയ്തു. തമാശ രീതിയിലാണ് വീഡിയോ അവതരിപ്പിച്ചതെങ്കിലും മെസ്സിയെ റൊണാൾഡോ കളിയാക്കിയതാണെന്ന് ആരാധകർ വാദിക്കുന്നുണ്ട്. നേരത്തെ പല ഇടങ്ങളിൽ താൻ മെസ്സിയേക്കാൾ ഭേദമാണെന്ന് റൊണാൾഡോ പറഞ്ഞിരുന്നുവെങ്കിലും ഒടുവിൽ താൻ അതിനെ പറ്റി ചിന്തിക്കുന്നില്ലെന്നു പറഞ്ഞിട്ടുണ്ട്. എന്തായാലും താരത്തിന്‍റെ വീഡിയോ യൂട്യൂബിൽ ഒരുപാട് വ്യൂസുമായി മുന്നേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.