യൂറോപ്പിൽ ഏറ്റവുമധികം ശമ്പളം പറ്റുന്ന താരം മെസ്സി; റൊണാൾഡോ ആദ്യ അഞ്ചിലില്ല, പട്ടിക കാണാം
text_fieldsലണ്ടൻ: യൂറോപ്പിലെ ഏറ്റവും മധികം ശമ്പളം പറ്റുന്ന ആദ്യ അഞ്ചുതാരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്. യുവന്‍റസിൽ നിന്നും മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ കരാറോടെയാണ് റൊണാൾഡോയുെട ശമ്പളം ഇടിഞ്ഞത്.
നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നും 480,000 പൗണ്ടാണ് റൊണാൾഡോക്ക് ആഴ്ചയിൽ ലഭിക്കുന്നത്. യുവന്‍റസിൽ നിന്നും 950,000 രൂപ ലഭിച്ചിരുന്നു. ബാഴ്സലോണയിൽ നിന്നും പി.എസ്.ജിയിലേക്ക് കൂടുമാറിയിട്ടും ഏറ്റവുമധികം ശമ്പളം വാങ്ങുന്ന താരമായി ലയണൽ മെസ്സി തുടരുകയാണ്. ആഴ്ചയിൽ 960,000 പൗണ്ടാണ് മെസ്സിയുടെ ശമ്പളം.
ഏറ്റവുമധികം ശമ്പളം പറ്റുന്ന പത്ത് താരങ്ങൾ
1- ലയണൽ മെസ്സി (പി.എസ്.ജി) -960,000 പൗണ്ട്
2- നെയ്മർ (പി.എസ്.ജി) -606,000 പൗണ്ട്
3- ലൂയിസ് സുവാരസ് (അത്ലറ്റികോ മാഡ്രിഡ്) - 575,000 പൗണ്ട്
4- അന്‍റായിൻ ഗ്രീസ്മാൻ (ബാഴ്സലോണ) -575,000 പൗണ്ട്
5- ഗാരെത് ബെയിൽ (റയൽ മാഡ്രിഡ്) - 500,000 പൗണ്ട്
6- ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുനൈറ്റഡ്) -480, 000 പൗണ്ട്
7 -റൊമേലു ലുക്കാക്കു (ചെൽസി) -450,000 പൗണ്ട്
8- കിലിയൻ എംബാപ്പേ (പി.എസ്.ജി) - 410,000 പൗണ്ട്
9- കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി) -385,000 പൗണ്ട്
10- ഡേ വിഡ് ഡിഹിയ (മാഞ്ചസ്റ്റർ യുനൈറ്റഡ്) -375,000- പൗണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.