ക്രിസ്റ്റ്യാനോക്ക് പിറകെ വീണ്ടും വട്ടമിട്ട് പറന്ന് യൂറോപ്യൻ ക്ലബുകൾ
text_fieldsസൗദി അൽ നസ്റിന്റെ പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വലയിലാക്കാൻ കരുക്കൾ നീക്കി യൂറോപ്യൻ ഭീമന്മാർ. ബുണ്ടസ്‌ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്കിക്കാണ് നോട്ടമിട്ടവരിൽ പ്രധാനി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിലേക്കുള്ള കൂടുമാറ്റം യൂറോപ്യൻ ക്ലബുകൾ ആദ്യമൊക്കെ ചെറുതായി കണ്ടെങ്കിലും അദ്ദേഹത്തിന്റെ വരവോടെ സൗദി പ്രോ ലീഗിന് തീപിടിച്ചപ്പോൾ എല്ലാ കണ്ണുകളും അങ്ങോട്ടായി. 16 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് പോർചുഗൽ താരം അകൗണ്ടിൽ ചേർത്തത്.
റൊണാൾഡോ തന്റെ ഫോം വീണ്ടെടുത്തതോടെ, യൂറോപ്യൻ ക്ലബ്ബുകൾ വീണ്ടും അദ്ദേഹത്തിന് ചുറ്റും കറങ്ങാൻ തുടങ്ങിയിരിക്കുകായാണ്.
200 മില്യൺ യൂറോയിലധികം വാങ്ങി രണ്ടര വർഷത്തെ കരാറിലാണ് 38-കാരൻ അൽ നസ്റിൽ ചേർന്നത്. ബ്രോഡ്‌കാസ്റ്റർ പിയേഴ്‌സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചത്.
റൊണാൾഡോയെ ജർമ്മനിയിൽ എത്തിക്കാൻ വ്യവസായി മാർക്കസ് ഷോൺ ബയേണിനെ സമീപിച്ചതായാണ് മറ്റൊരു റിപ്പോർട്ട്. എന്നാൽ ഈ നീക്കം യഥാർത്ഥത്തിൽ സംഭവിക്കുകയാണെങ്കിൽ, മുൻ റയൽ മാഡ്രിഡ് താരം ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വരും. വിന്റർ ട്രാൻസ്ഫറിൽ, ബയേൺ മുന്നോട്ടുവന്നെങ്കിലും വലിയ ശമ്പളം കാരണം ക്ലബ് യു-ടേൺ എടുത്തതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫറിലും റൊണാൾഡോയെ ബയേൺ ബന്ധപ്പെട്ടിരുന്നു. എന്നാൽ ക്ലബ് സി.ഇ.ഒ ഒലിവർ കാൻ ആ നീക്കം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.