ഫലസ്തീനികൾക്കൊപ്പം നിന്ന ക്രിസ്റ്റ്യാനോക്ക് ലോകകപ്പിൽ രാഷ്ട്രീയ വിലക്കുണ്ടായെന്ന് തുർക്കി പ്രസിഡന്റ്
text_fieldsഇസ്തംബൂൾ: ഫലസ്തീനികൾക്കൊപ്പംനിന്ന പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലോകകപ്പിൽ രാഷ്ട്രീയ വിലക്ക് നേരിട്ടതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.
‘അവർ റൊണാൾഡോയെ പാഴാക്കി. നിർഭാഗ്യവശാൽ അദ്ദേഹത്തിന് മേൽ രാഷ്ട്രീയ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. റൊണാൾഡോയെപ്പോലൊരാളെ കളി കഴിയാൻ 30 മിനിറ്റു മാത്രം ബാക്കിയുള്ളപ്പോൾ ഇറക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഊർജവും തകർക്കും. ഫലസ്തീനികൾക്കൊപ്പം നിന്നായാളാണ് റൊണാൾഡോ’ എന്ന് തുർക്കിയിലെ കിഴക്കൻ പ്രവിശ്യയായ എർസുറൂമിൽ നടന്ന യുവജന സമ്മേളനത്തിൽ ഉർദുഗാൻ പ്രസംഗിച്ചതായി അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനൽ, ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ ഇല്ലായിരുന്നു. മൊറോക്കോക്കെതിരെ പോർചുഗൽ ഏക ഗോളിന് തോറ്റ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് താരത്തെ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.