പ്രിമിയർ ലീഗിൽ കളിക്കിടെ തലക്കു പരിേക്കറ്റ് വുൾവ്സ് ഗോളി റൂയി പാട്രീഷ്യോ ആശുപത്രിയിൽ
text_fields
ലണ്ടൻ: പ്രിമിയർ ലീഗ് മത്സരത്തിൽ സ്വന്തം ക്യാപ്റ്റനുമായി കൂട്ടിയിടിച്ച് തലക്ക് ഗുരുതര പരിക്കുകളോടെ വുൾവ്സ് ഗോളി റൂയി പാട്രീഷ്യോ ആശുപത്രിയിൽ. ബോധം തെളിഞ്ഞതായും താരം അതിവേഗം ശരിയായി വരുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലിവർപൂളുമായി കളിക്കിടെയായിരുന്നു അവസാനത്തോടടുത്ത് കോണർ കോഡിയുമായി കൂട്ടിയിടിച്ചത്. 15 മിനിറ്റ് കഴിഞ്ഞാണ് സ്ട്രച്ചറിൽ പുറത്തെത്തിക്കുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും.
നവംബറിൽ ആഴ്സണലിനെതിരായ കളിക്കിടെ ഫോർവേഡ് റൗൾ ജിമെനസിന്‍റെ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ച ശേഷം ഒരു താരം കൂടി ഗുരുതര പരിക്കിനിരയാകുന്നത് വുൾവ്സ് നിരയിൽ ഞെട്ടലായി. ജിമെനസ് ഇപ്പോഴും വിശ്രമത്തിലാണ്. ഗണ്ണേഴ്സ് പ്രതിരോധ നിരയിലെ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ചായിരുന്നു തലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച സ്വന്തം ടീമിന്‍റെ കളി കാണാൻ താരം എത്തിയിരുന്നു.
റൂയി പാട്രീഷ്യോക്ക് സംഭവിച്ചതെല്ലാം ഓർമയുണ്ടെന്ന് പരിശീലകൻ നൂനോ സാേന്റാ അറിയിച്ചു. അവസാന നിമിഷങ്ങളിൽ ലിവർപൂൾ താരം സലാഹിന്‍റെ േഗാൾ ശ്രമം തടയുന്നതിനിടെയായിരുന്നു ഗോളിയും ക്യാപ്റ്റനും കൂട്ടിയിടിച്ചത്. കോഡിയുടെ കാൽമുട്ടിലായിരുന്നു റൂയിയുടെ തലയിടിച്ചത്. സലാഹ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതിനാൽ പരിഗണിച്ചില്ല.
പോർച്ചുഗൽ ഗോളിയായ പാട്രീഷ്യോ 92 കളികളിൽ ദേശീയ ജഴ്സി അണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.