റൊണാൾഡോ അൽനസ്ർ വിടുമോ? റയൽ മഡ്രിഡിലേക്ക് തിരിച്ചുവരവിന് താരം ഒരുങ്ങുന്നുവെന്ന്
text_fieldsവൻവെളിപ്പെടുത്തലുകളുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് മാസങ്ങൾക്ക് മുമ്പ് സൗദി അതികായരായ അൽനസ്റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവിടെയും മനം മടുത്തെന്ന് യൂറോപ്യൻ മാധ്യമങ്ങൾ. താരം ഏറെനാൾ പന്തുതട്ടിയ റയൽ മഡ്രിഡിൽ തിരികെയെത്തിയേക്കുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ക്ലബിന്റെ അംബാസഡർ പദവി നൽകി ക്രിസ്റ്റ്യാനോയെ ആദരിക്കാമെന്ന് റയൽ പ്രസിഡന്റ് േഫ്ലാറന്റീനോ പെരസ് വാഗ്ദാനം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
ജനുവരിയിലാണ് സൗദി പ്രോ ലീഗിലെ അൽനസ്റിലേക്ക് ക്രിസ്റ്റ്യാനോ കൂടുമാറുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനെതിരെ പരസ്യമായി രംഗത്തെത്തിയായിരുന്നു യൂറോപ്യൻ കളിമുറ്റങ്ങളിൽനിന്ന് മടക്കം. സോക്കർ ട്രാൻസ്ഫർ ചരിത്രത്തിലെ റെക്കോഡ് തുകക്ക് പുതിയ തട്ടകത്തിലെത്തിയ താരം തുടക്കത്തിൽ മികച്ച പ്രകടനവുമായി നിറഞ്ഞുനിന്നെങ്കിലും തുടരാനാകാതെ വന്നത് അവിടെയും ആരാധകരെ നിരാശരാക്കി. ഇതുകൂടി കണക്കിലെടുത്താണ് വീണ്ടും ക്ലബു മാറ്റത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. അൽനസ്റിലെത്തുംമുമ്പും റയൽ മഡ്രിഡ് ക്രിസ്റ്റ്യാനോയുടെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ടീം താൽപര്യമെടുക്കാത്തത് വില്ലനായതാണ്. അന്ന് മുടക്കിയ പെരസ് തന്നെ താൽപര്യമെടുത്ത് ക്രിസ്റ്റ്യാനോയെ വീണ്ടും ബെർണബ്യൂവിലെത്തിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
നീണ്ട കാലം റയലിന്റെ കുന്തമുനയായിരുന്ന ക്രിസ്റ്റ്യാനോ ക്ലബിനായി കളിച്ച 438 മത്സരങ്ങളിൽ 450 ഗോളുകൾ കുറിച്ചിട്ടുണ്ട്. 131 അസിസ്റ്റും. എന്നാൽ, അൽനസ്റിനായി 14 കളികളിൽ ഇറങ്ങി 11 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.