അമോറിം വന്നു, നിസ്റ്റൽ റൂയി യുനൈറ്റഡിൽ നിന്ന് പുറത്ത്
text_fieldsലണ്ടൻ: ഇടക്കാല മാനേജറായി നാല് മത്സരങ്ങൾ പൂർത്തിയാക്കിയ റൂഡ് വാൻ നിസ്റ്റർ റൂയി മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടു. പോർചുഗലുകരാനായ റൂബൻ അമോറിം മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഡച്ച് പരിശീലകനെ യുനൈറ്റഡ് കൈയൊഴിഞ്ഞത്. മാഞ്ചസ്റ്റർ യുനൈറ്റഡ് തന്നെയാണ് നിസ്റ്റൽ റൂയി ക്ലബ് വിടുന്ന വാർത്ത പുറത്തുവിട്ടത്.
തോൽവിത്തുടർച്ചകളുടെ നാണക്കേടിൽ മുങ്ങിയതിനെ തുടർന്നാണ് എറിക് ടെൻ ഹാഗിനെ മുഖ്യ പരിശീക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. തുടർന്നാണ് സഹപരിശീലകനായിരുന്ന മുൻ ഡച്ച് സൂപ്പർ സ്ട്രൈക്കർ നിസ്റ്റൽ റൂയിയെ ഇടക്കാല പരിശീലകനായി നിയമിച്ചത്.
ടീമിനെ മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടിക്കൊടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും മുഖ്യപരിശീക സ്ഥാനത്തേക്ക് യുനൈറ്റഡ് സ്പോർട്ടിങ് ലിസ്ബണിൽ അത്ഭുതങ്ങൾ തീർത്ത റൂബൻ അമോറിമിെനെ കൊണ്ടുവരികയായിരുന്നു. അമോറിമിന് കീഴിൽ സഹപരിശീലകനാകാനുള്ള ആഗ്രഹം നിസ്റ്റൽ റൂയി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പോർച്ചുഗീസ് മാനേജർ റൂബൻ അമോറിമിന് ദീർഘകാലമായി സ്ഥാപിതമായ കോച്ചിങ് ടീം ഉള്ളതിനാൽ നിസ്റ്റൽ റൂയി ഉൾപ്പെടുത്താനാകില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
2012ൽ കളംവിട്ട നിസ്റ്റൽ റൂയി 2021 ലാണ് ഡച്ച് ഫുട്ബാൾ ക്ലബായ ജോങ് പി.എസ്.വിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 കാലഘടത്തിൽ പി.എസ്.വി ഐന്തോവനെ പരിശീലിപ്പിച്ച റൂയി 2024ലാണ് സഹപരിലീശലകനായി യുനൈറ്റഡിലെത്തുന്നത്.
വർഷങ്ങൾക്കിടെ കളിക്കാർക്കും പരിശീലകർക്കുമായി 100 കോടി ഡോളറിലേറെ ചെലവിട്ടിട്ടും ഗുണംപിടിക്കാതെ തോൽവിത്തുടർച്ചകളുടെ നാണക്കേടിൽ മുങ്ങിയ ടീമിനെ തിരിച്ചുപിടിക്കുകയെന്ന ശ്രമകരമായ ദൗത്യമാകും അമോറിമിനു മുന്നിൽ. മുൻ പോർചുഗീസ് താരമായ അമോറിം 2020ൽ ചുമതലയേറ്റ വർഷം ടീം പോർചുഗലിൽ ഫുട്ബാൾ കിരീടം ചൂടിയിരുന്നു. 2024ൽ വീണ്ടും സ്വന്തമാക്കിയതിനു ശേഷമാണ് ഇംഗ്ലീഷ് ലീഗിൽ ചുവടുവെക്കുന്നത്. 2013ൽ അലക്സ് ഫെർഗുസൺ വിരമിച്ച ശേഷം ആദ്യത്തെ സ്ഥിരം പരിശീലകനാണ് അമോറിം.
ഫെർഗുസണു കീഴിൽ രണ്ട് ചാമ്പ്യൻസ് ലീഗുകളടക്കം ടീം 28 കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. ലൂയിസ് വാൻ ഗാൽ, മൊറീഞ്ഞോ, സോൾഷ്യർ, ടെൻ ഹാഗ് തുടങ്ങിയവരൊക്കെയും പരിശീലിപ്പിച്ചിട്ടും പിന്നീട് ടീം ഗുണം പിടിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.