Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​കൂളുകൾ,...

സ്​കൂളുകൾ, മസ്​ജിദുകൾ​, സ​്​റ്റേഡിയം.. ഇപ്പോൾ ആശുപത്രിക്ക്​ അഞ്ചുകോടിയും!; സെനഗാളിന്‍റെ പ്രിയപുത്രൻ സദിയോ മാനേ

text_fields
bookmark_border
സ്​കൂളുകൾ, മസ്​ജിദുകൾ​, സ​്​റ്റേഡിയം.. ഇപ്പോൾ ആശുപത്രിക്ക്​ അഞ്ചുകോടിയും!; സെനഗാളിന്‍റെ പ്രിയപുത്രൻ സദിയോ മാനേ
cancel

ദാകാർ: ലിവർപൂൾ താരം സാദിയോ മാനെ സെനഗാളിന്‍റെ അഭിമാനമാണ്​. കുഞ്ഞുരാജ്യത്തിന്‍റെ പ്രശസ്​തി ​ലോകത്തോളം എത്തിച്ചവനാണ്​ അവൻ. വന്നവഴികൾ മറക്കാത്ത മാ​​നെയെ അവർ അത്രയും സ്​നേഹിക്കുന്നു. ചികിത്സ സൗകര്യമില്ലാത്ത തന്‍റെ ഗ്രാമത്തിൽ ആശുപത്രി കെട്ടാനായി അഞ്ചുകോടി സംഭാവന നൽകി വീണ്ടും നാടിന്‍റെ പ്രിയപുത്രനാകുകയാണ്​​ മാനെ.

സെനഗാൾ പ്രസിഡന്‍റ്​ മാക്കി സാലുമായി ഈ മാസമാദ്യം പദ്ധതിയുമായി ബന്ധപ്പെട്ട്​ മാനേ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം നാടായ ബംബാലിയിലാണ്​ ആധുനിക ചികിത്സ സൗകര്യങ്ങളുമായി​ ആശുപത്രി പണിയുന്നത്​. നേരത്തേ സെ​ന​ഗാ​ളി​ൽ സ്​​കൂ​ളു​ക​ൾ, സ്​​റ്റേ​ഡി​യം, ആ​ശു​പ​ത്രി, പ​ള്ളി​ക​ൾ എ​ന്നി​വ നി​ർ​മി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്​ മാ​നെ.


തു​ണി, ചെ​രി​പ്പ്, ഭ​ക്ഷ​ണം എ​ന്നി​ങ്ങ​നെ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊണ്ടിരിക്കുന്നുണ്ട്​ മാനെ. ഒ​രു ഗ്രാ​മ​ത്തെ മു​ഴു​വ​ന്‍ സ്ഥി​ര​വ​രു​മാ​നം കൊ​ടു​ത്ത് ദ​ത്തെ​ടു​ത്തു. സെ​ന​ഗാ​ളി​ലെ ദ​രി​ദ്ര മേ​ഖ​ല​ക​ളി​ലെ ഓ​രോ കു​ടും​ബ​ത്തി​നും പ്ര​തി​മാ​സം 85 ഡോ​ള​ർ (6000 രൂ​പ) വീ​തം മാ​നെ​യു​ടെ ചാ​രി​റ്റി ഫ​ണ്ടി​ൽ​നി​ന്നെ​ത്തും.

കു​ടും​ബ​ത്തി​​െൻറ പ​ട്ടി​ണി മാ​റ്റാ​നും മ​ക്ക​ൾ​ക്ക്​ ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നും അ​ത്​ ധാ​രാ​ളം. ചി​ല​പ്പോ​ൾ നാ​ട്ടി​ലെ കു​ട്ടി​ക​ളെ തേ​ടി ലി​വ​ർ​പൂ​ളി​​െൻറ ജ​ഴ്​​സി​യും ബൂ​ട്ടും പ​ന്തു​മെ​ല്ലാം എ​ത്തും. ഓ​രോ ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങു​േ​മ്പാ​ഴും ത​​നി​ക്കി​ല്ലാ​തെ പോ​യ​തൊ​ന്നും പി​ന്മു​റ​ക്കാ​ർ​ക്ക്​ നി​ഷേ​ധി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ചി​ന്ത. സാ​ദി​യോ മാ​നെ അ​വ​ർ​ക്ക്​ വെ​റു​മൊ​രു കാ​ൽ​പ​ന്തു​ക​ളി​ക്കാ​ര​ന​ല്ല, മ​റി​ച്ച് അ​യാ​ള്‍ ഒ​രു ഹീ​റോ​യാ​ണ്.

ബാം​ബ​ലി​യു​ടെ പു​ത്ര​ൻ

''ഗ്രാ​മ​മാ​ണ്​ എ​​െൻറ ക​രു​ത്ത്. അ​വി​ടെ കു​െ​റ ന​ല്ല മ​നു​ഷ്യ​രു​ണ്ട്. എ​ന്നി​ലൂ​ടെ​യാ​ണ്​ അ​വ​ർ സ്വ​പ്​​നം കാ​ണു​ന്ന​ത്. അ​വ​രു​ടെ സ്വ​പ്​​ന​സാ​ക്ഷാ​ത്​​ക​ര​ണ​ത്തി​നാ​ണ്​ ഞാ​ൻ ക​ളി​ക്കു​ന്ന​ത്. മൈ​താ​ന​ത്തി​റ​ങ്ങി​യാ​ൽ അ​വ​രു​ടെ പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യും എ​നി​ക്ക്​ ഉൗ​ർ​ജ​മാ​വും. ഓ​രോ ദി​വ​സ​വും അ​വ​ർ എ​നി​ക്കാ​യി പ്രാ​ർ​ഥി​ക്കും. എ​പ്പോ​ഴും ജ​യി​ക്കു​ന്ന​തും അ​ഭി​മാ​ന​മാ​വു​ന്ന​തും മാ​ത്ര​മേ അ​വ​െ​ര തൃ​പ്​​തി​പ്പെ​ടു​ത്തു​ന്നു​ള്ളൂ. അ​തി​നാ​ൽ, അ​വ​ർ​ക്കു​വേ​ണ്ടി​യാ​ണ്​ എ​​െൻറ ഫു​ട്​​ബാ​ളും ജീ​വി​ത​വും'' -ലി​വ​ർ​പൂ​ൾ എ​ഫ്.​സി വെ​ബ്​​സൈ​റ്റി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മാ​നെ നാ​ടി​നോ​ടു​ള്ള പ്രി​യം വെ​ളി​പ്പെ​ടു​ത്തു​ന്നു.


ലോ​ക​മാ​കെ പ​ട​രു​േ​മ്പാ​ഴും പി​റ​ന്ന മ​ണ്ണി​ലേ​ക്ക്​ ആ​ഴ്​​ന്നി​റ​ങ്ങു​ന്ന മാ​നെ​യു​ടെ ജീ​വി​തം ലോ​ക​മ​റി​ഞ്ഞ​താ​ണ്. അ​തു​കൊ​ണ്ടാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ ​ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ള​ർ പു​ര​സ്​​കാ​രം ത​​െൻറ ഗ്രാ​മീ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട്​ മാ​നെ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്​: ''എ​നി​ക്ക് എ​ന്തി​നാ​ണ് പ​ത്ത്​ ഫെ​രാ​രി​യും വി​മാ​ന​ങ്ങ​ളും വ​ജ്രം​പ​തി​പ്പി​ച്ച വാ​ച്ചു​ക​ളും? അ​വ​കൊ​ണ്ട്​ എ​നി​ക്കോ മ​റ്റു​ള്ള​വ​ര്‍ക്കോ എ​ന്താ​ണ് പ്ര​യോ​ജ​നം. ദു​രി​ത​കാ​ലം താ​ണ്ടി​യാ​ണ്​ ഞാ​ൻ വ​രു​ന്ന​ത്. ക​ളി​ക്കാ​ൻ ബൂ​ട്ടി​ല്ലാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ചി​ല്ല, ന​ല്ല വ​സ്​​ത്ര​മി​ല്ലാ​യി​രു​ന്നു, പ​ട്ടി​ണി​യും കി​ട​ന്നു. അ​ക്കാ​ലം മാ​റി​യ​പ്പോ​ൾ ഫു​ട്​​ബാ​ളി​നോ​ടാ​ണ്​ ഞാ​ൻ ന​ന്ദി പ​റ​യു​ന്ന​ത്. എ​​െൻറ സ​മ്പാ​ദ്യ​മെ​ല്ലാം എ​​െൻറ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള​താ​ണ്​'' -മ​നു​ഷ്യ​ത്വ​ത്തി​​െൻറ അ​പാ​ര​മാ​യ മാ​തൃ​ക​യാ​വു​ക​യാ​ണ്​ മാ​നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpool Football ClubSenegalSadio Mane
News Summary - Sadio Mane donates $693,000 to fund hospital in his hometown in Senegal
Next Story