സാഫ് കപ്പ് മത്സരങ്ങൾ നാളെ മുതൽ; പാകിസ്താൻ ടീം ഇന്നെത്തും
text_fieldsബംഗളൂരു: ദക്ഷിണേഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ജൂൺ 21 മുതൽ ജൂലൈ നാലു വരെ നടക്കും. രാഷ്ട്രീയപരമായ സങ്കീർണ സാഹചര്യങ്ങൾക്കൊടുവിൽ പാകിസ്താൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അവർ ചൊവ്വാഴ്ച ബംഗളൂരുവിൽ എത്തുമെന്ന് കർണാടക ഫുട്ബാൾ അസോസിയേഷൻ അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വിസ നടപടിക്രമങ്ങൾ മൂലം പാക് ടീമിന്റെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നു. ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ് ടീമുകൾ നേരത്തേതന്നെ എത്തിയിട്ടുണ്ട്. നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പ് ജേതാക്കളായതിന്റെ തിളക്കത്തിലാണ് പങ്കെടുക്കാനൊരുങ്ങുന്നത്.
ലബനാൻ, കുവൈത്ത്, ഭൂട്ടാൻ, ഇന്ത്യ ടീമുകൾ തിങ്കളാഴ്ച ബംഗളൂരുവിൽ പറന്നിറങ്ങി. ഇന്ത്യയും ലബനാനും ഞായറാഴ്ച ഭുവനേശ്വറിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിനുശേഷമാണ് എത്തിയത്. സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിന്റെ 14ാമത് എഡിഷനാണിത്. ഇത് നാലാംതവണയാണ് ഇന്ത്യ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ എട്ടുതവണ കിരീടം ചൂടിയിട്ടുണ്ട്. ഇന്ത്യക്കു പുറമേ മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഭൂട്ടാൻ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.