സന്തോഷ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സഹൽ അബ്ദുസ്സമദ് എത്തും
text_fieldsമഞ്ചേരി: 75ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ് ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുസ്സമദ് എത്തും. ശനിയാഴ്ച രാത്രി ഏഴിന് പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
കായിക മന്ത്രി വി. അബ്ദുറഹിമാൻ രാജ്യത്തിന്‍റെ 'ലോകകപ്പ്' മാമാങ്കം ഉദ്ഘാടനം ചെയ്യും. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയാകും.
ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ, എം.പിമാരായ രാഹുൽ ഗാന്ധി, എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, കെ.ടി. ജലീൽ, കെ.പി.എ. മജീദ്, മഞ്ഞളാംകുഴി അലി, പി.കെ. ബഷീർ, പി. ഉബൈദുല്ല, പി.വി. അൻവർ, ടി.വി. ഇബ്രാഹീം, ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽ ഹമീദ്, പി. നന്ദകുമാർ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ, മഞ്ചേരി നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, മുൻ ഇന്ത്യൻ താരം യു. ഷറഫലി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.