'നല്ല സഹോദരൻ, നല്ല ടീം മേറ്റ്, നല്ല വ്യക്തി, നല്ല സുഹൃത്ത്..എനിക്ക് ഇതെല്ലാമാണ് സഹൽ'; മനസ്സുതുറന്ന് രാഹുൽ
text_fieldsകോഴിക്കോട്: പിറന്ന നാടിന്‍റെ ടീം, മഞ്ഞയിൽ മുങ്ങിയ സ്റ്റേഡിയം, ആരവങ്ങളിൽ മുങ്ങി ആവേശംപകരുന്ന ആരാധകർ, ചെറുപ്പം മുതലേ മനസ്സിൽ കുടിയേറിയ ക്ലബ്...കേരള ബ്ലാസ്റ്റേഴ്സുമായി ദീർഘകാലത്തേക്ക് കരാറിൽ ഒപ്പിടാൻ പ്രേരിപ്പിച്ചതിനുപിന്നിൽ ഒരുപാട് ഘടകങ്ങളുണ്ടെന്ന് പുത്തൻ താരോദയം രാഹുൽ കെ.പി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ അണ്ടർ 17 താരമായ രാഹുൽ മനസ്സ് തുറന്നത്.
ബ്ലാസ്റ്റേഴ്സ് എനിക്ക് ആവേശമായിരുന്നു. കൊച്ചിയിലെ സ്റ്റേഡിയത്തിൽ കളി കാണാൻ പലപ്പോഴും പോയിട്ടുണ്ട്. ഇന്ത്യയിൽ ചേരണമെന്ന് കൊതിച്ച സ്വപ്ന ടീം തന്നെയായിരുന്നു എനിക്ക് ബ്ലാസ്റ്റേഴ്സ്. ടീമിനൊപ്പം ചേരാൻ ബ്ലാസ്റ്റേഴ്സ് എന്നെ സമീപിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് ആ ക്ഷണം സ്വീകരിച്ചത്. വൈകാരികമായി ഏറെ പ്രധാനെപ്പട്ടതാണ് ബ്ലാസ്റ്റേഴ്സ്. ടീമിനെ ഏറെ സ്നേഹിക്കുന്ന ആരാധകരുടെ വിപുലമായ അടിത്തറ, ആരവങ്ങളിൽ മുങ്ങുന്ന സ്റ്റേഡിയം..അവിെട കളിക്കുകയെന്നത് വേറിെട്ടാരു അനുഭവമായിരിക്കുമെന്ന തോന്നൽ നേരത്തേ മനസ്സിലുണ്ടായിരുന്നു. അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ...
ബ്ലാസ്റ്റേഴ്സുമായി ദീർഘകാല കരാർ ഒപ്പിടുേമ്പാൾ മനസ്സിലുള്ളത്?
ദീർഘകാലത്തേക്ക് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടുംമുമ്പ് ടീമിന്‍റെ സ്േപാർട്ടിങ് ഡയറക്ടർ കരോലിസുമായി ഞാൻ സംസാരിച്ചിരുന്നു. ടീമിലെ യുവതാരങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ പദ്ധതിയുണ്ടെന്ന് എനിക്ക് മനസ്സിലായി. കരിയറിന്‍റെ തുടക്കത്തിൽ വളർന്നു വരാനും കാലുറപ്പിക്കാനും ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ബ്ലാസ്റ്റേഴ്സിലെന്ന് പുർണ ബോധ്യമുണ്ട്. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് എല്ലാം സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. മികവിന്‍റെ തുടർച്ചകളാണ് ഉന്നം. അതുകൊണ്ടാണ് മികച്ച കളിക്കാരനായി ബ്ലാസ്റ്റേഴ്സിലൂടെ വളർന്നുവരാൻ മോഹിക്കുന്നത്.
കളിക്കാരനെന്ന നിലയിൽ കേരളത്തിലെ സാഹചര്യങ്ങൾ പ്രചോദനം പകർന്നില്ലേ?
ഫുട്ബാളിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേത്. ഒരുപാട് മികച്ച താരങ്ങൾ പിറവിയെടുത്ത മണ്ണ്. ഐ.എം. വിജയന്‍റെ നാട്ടിൽനിന്നാണ് ഞാൻ വരുന്നത്. ഞാൻ മാത്രമല്ല, എന്‍റെ അച്ഛനും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്‍റെ ആരാധകരാണ്. എന്‍റെ വീട്ടിൽനിന്ന് പത്തുമിനിറ്റ് യാത്രയേയുള്ളൂ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക്. കുഞ്ഞായിരിക്കുേമ്പാൾ അദ്ദേഹത്തിന്‍റെ കളി കണ്ടതൊക്കെ എനിക്കോർമയുണ്ട്. അദ്ദേഹത്തെ ഇേപ്പാൾ കാണുേമ്പാഴും എനിക്ക് ഏറെ സന്തോഷമാണ്. എനിക്ക് ഏറെ പ്രചോദനം പകരുന്ന കളിക്കാരനാണദ്ദേഹം. എന്‍റെ വീടുമായും അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.
എങ്ങനെയാണ് ഫുട്ബാളിെന്റ വഴിയിലെത്തിയത്?
ചെറുപ്പത്തിൽ ഞാൻ പഠനത്തിൽ കേമനായിരുന്നില്ല. മറ്റു കാര്യങ്ങളിലും പിന്നിലായിരുന്നു. പക്ഷേ, ഫുട്ബാൾ എന്‍റെ ആവേശമായിരുന്നു. പല പ്രതിസന്ധികളിലൂടെയുമാണ് ഞാൻ വളർന്നുവന്നത്. എല്ലാറ്റിനെയും മറികടക്കാൻ എനിക്ക് മുന്നിലുള്ള വഴി ഫുട്ബാളായിരുന്നു.
കരിയറിലെ വലിയ സ്വപ്നങ്ങൾ?
അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച കളിക്കാരനായി മാറണം എന്നതാണ് ആഗ്രഹം. ദേശീയ ജഴ്സിയിൽ ലോകകപ്പ് ടീമിൽ കളിക്കണം. വിദേശ ക്ലബുകൾക്കുവേണ്ടി കളിക്കണമെന്നും അവിടെ മികവു കാട്ടണമെന്നുമാണ് എന്‍റെ വലിയ സ്വപ്നം. അഞ്ചു വർഷത്തെ കരാറിലാണ് ഞാൻ ബ്ലാസ്റ്റേഴ്സുമായി ഒപ്പിട്ടിരിക്കുന്നത്. ഇക്കാലയളവിൽ ക്ലബിനുവേണ്ടി ട്രോഫികൾ നേടണം.
ടീം തോൽക്കുേമ്പാഴുള്ള നിരാശയെ എങ്ങനെ മറികടക്കുന്നു?
പരാജയങ്ങളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്. ഈസ്റ്റ് ബംഗാളിനെതിരായ ഐ.എസ്.എൽ മത്സരത്തിൽ എന്‍റെ ക്ലിയറൻസ് പുറത്തുപോയാണ് അവസാന നിമിഷത്തിൽ ടീം കോർണർ വഴങ്ങിയത്. ആ കോർണറിൽനിന്നാണ് അവർ വിജയഗോൾ നേടിയത്. അതോടെ ആളുകൾ നിരുത്സാഹെപ്പടുത്തുന്ന സന്ദേശങ്ങളയക്കുന്നു, വിളിക്കുന്നു, നിരാശപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നു. പക്ഷേ, അവരറിയുന്നില്ല, അതെല്ലാം എന്നെ കരുത്തനാക്കുകയാണെന്ന്. പരാജയങ്ങളും നിരാശയുമെല്ലാം ഞാൻ ഇഷ്ടപ്പെടുന്നു. കാരണം അവ നമുക്ക് പുതിയ പാഠങ്ങൾ പകർന്നു നൽകുന്നു. അതെന്നെ കൂടുതൽ കരുത്തനാക്കുന്നു.
ഫുട്ബാളല്ലാതെ മറ്റെന്തെല്ലാം കളികൾ കളിക്കും?
ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ് എന്നിവയെല്ലാം കളിക്കാറുണ്ട്. െബെക്ക് റേസ് ഇഷ്ടമാണ്. ചെറുപ്പത്തിലേ ബൈക്കുകൾ ഒരുപാട് ഇഷ്ടമായിരുന്നു. ഒരു മോട്ടോേക്രാസ് റണ്ണറാകുകയെന്ന ആഗ്രഹവും എന്‍റെ മനസ്സിലുണ്ടായിരുന്നു. ഫുട്ബാളിൽ കഴിവ് തെളിയിച്ചു കഴിഞ്ഞപ്പോൾ ഇനി മോട്ടോക്രോസ് എന്ന ആഗ്രഹവുമായി നടക്കേണ്ടെന്ന് ഉപദേശിച്ചത് അച്ഛനാണ്. അതോടെയാണ് ഞാൻ ഫുട്ബാളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, ഇപ്പോഴും എനിക്ക് മോട്ടോക്രോസും ബൈക്കുകളുമൊക്കെ ഒരുപാടിഷ്ടമാണ്.
സഹലുമായുള്ള സൗഹൃദം എങ്ങനെയാണ്?
ഏറെ ഈസിയാണത്. ഞങ്ങൾ സഹോദരന്മാരാണ്. നിങ്ങൾക്കൊരു സഹോദരനുണ്ടാകുന്നത് വലിയ അനുഗ്രഹമാണ്. അവൻ നിങ്ങളുടെ സംരക്ഷകനായിരിക്കും എപ്പോഴും. ഞങ്ങൾ റൂംമേറ്റ്സാണ്. അത്രയും അടുപ്പമാണ് ഞങ്ങൾ തമ്മിൽ. ഒാരോ ദിവസവും ഞങ്ങൾ പുതിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യും. അത് കുടുതൽ മികവിലേക്കുയരാൻ സഹായിക്കും.
കളിക്കാരനെന്ന നിലയിൽ അതിശയിപ്പിക്കുന്ന കഴിവുകളുള്ളയാളാണ് സഹൽ. അെതല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. രാജ്യത്തിന് ഏറെ പ്രതീക്ഷ പകരുന്ന കളിക്കാരനാണവൻ. മികച്ച കളിക്കാരനെന്നതിനൊപ്പം വ്യക്തി എന്ന നിലയിലും ഏറെ മുകളിലാണ് സഹൽ. നല്ല സഹോദരൻ, നല്ല ടീം മേറ്റ്, നല്ല മനുഷ്യൻ, നല്ല സുഹൃത്ത്..എനിക്ക് ഇതെല്ലാമാണ് സഹൽ. കേരളത്തിൽ ഇപ്പോൾ സൂപ്പർ സ്റ്റാറാണ് സഹൽ. എല്ലാവർക്കും അവനെ ഇഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.