ടോക്യോയിൽ സെമി പ്രതീക്ഷിച്ച് സാജൻ പ്രകാശ്
text_fieldsദുബൈ: ടോക്യോ ഒളിമ്പിക്സിൽ സെമിഫൈനലാണ് പ്രഥമ ലക്ഷ്യമെന്ന് നീന്തൽ താരം സാജൻ പ്രകാശ്. ഒളിമ്പിക്സ് യോഗ്യത നേടിയ ശേഷം ഇറ്റലിയിലെ റോമിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തിയ സാജൻ 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. ഒളിമ്പിക്സിൽ നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് തൊടുപുഴക്കാരനായ സാജൻ.
'ഒളിമ്പിക്സിൽ മത്സരിക്കുക എന്നത് തന്നെ ഏറ്റവും വലിയ നേട്ടമാണ്. എെൻറ മികച്ച സമയം 1.56.38 ആണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ 25ാം സ്ഥാനം. അൽപം കൂടി പ്രകടനം മെച്ചപ്പെടുത്തിയാൽ സെമിയിലെത്താമെന്ന ആത്മവിശ്വാസമുണ്ട്. ആദ്യ 16ൽ എത്തിയാൽ സെമി ഉറപ്പാക്കാം...' സാജന് ആത്മവിശ്വാസം. ഒളിമ്പിക്സിലേക്കുള്ള അവസാന അവസരമായിരുന്നു റോമിലെ സെറ്റെ കോളി േട്രാഫി നീന്തൽ ചാമ്പ്യൻഷിപ്. ഇതിൽ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ ഒളിമ്പിക്സ് നഷ് ടമാകുമായിരുന്നു.
സെർബിയയിലെ ചാമ്പ്യൻഷിപ്പിന് ശേഷമാണ് റോമിൽ എത്തിയത്. സെർബിയയിൽ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. 1.56.96 ആയിരുന്നു സെർബിയയിലെ സമയം. 1.56.48 ആണ് ടോക്യോ ഒളിമ്പിക്സ് യോഗ്യത മാർക്ക്. ടെൻഷനില്ലാതെയാണ് നീന്തൽ കുളത്തിലിറങ്ങിയത്. ഇതിനുള്ള ആത്മവിശ്വാസം പരിശീലകൻ പ്രദീപ് സാറും അമ്മ ഷാൻറിയുമെല്ലാം നൽകി. ദൈവാനുഗ്രഹവും സാഹചര്യവുമെല്ലാം അനുകൂലമായപ്പോൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ (1.56.38) ഫിനിഷ് ലൈൻ തൊടാൻ കഴിഞ്ഞു.
സാജന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകൻ പ്രദീപ് കുമാർ പറഞ്ഞു. മറ്റ് ഒളിമ്പിക്സ് താരങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ സാജൻ സെമിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രദീപ് പറഞ്ഞു. പത്തു മാസമായി ദുബൈയിലാണ് സാജെൻറ പരിശീലനം. ജൂലൈ 17ന് ശേഷം ടോക്യോയിലേക്ക് തിരിക്കാനാണ് തീരുമാനം. രണ്ട് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സാജൻ. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരിച്ചിരുന്നെങ്കിലും ഹീറ്റ്സിനപ്പുറം കടക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.