ഗോൾ വരൾച്ച തീർത്ത് സലാഹ്; മിന്നും ജയത്തോടെ ലിവർപൂൾ മൂന്നാമത്
text_fields
ലണ്ടൻ: ആറു കളികളിൽ ഗോൾ കണ്ടെത്താനാവാതെ ഉഴറിയ മുഹമ്മദ് സലാഹ് ഒടുവിൽ പഴയ ഫോമിലേക്ക് തിരിച്ചെത്തിയ ആവേശ പോരാട്ടത്തിൽ വെസ്റ്റ്ഹാമിനെതിരെ ലിവർപൂളിന് മിന്നും ജയം. ആറു കളികൾക്കു ശേഷം ആദ്യമായി എതിർവല കുലുക്കിയ ഈജിപ്ഷ്യൻ താരം രണ്ടുവട്ടം ലക്ഷ്യം കണ്ടതോടെ േക്ലാപിെൻറ കുട്ടികളുടെ ജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്.
തുടക്കം മുതൽ കളി നിയന്ത്രിച്ചിട്ടും എതിർവലയിൽ പന്ത് എത്തിക്കാനാവാതെ മൈതാനത്ത് ഓടിനടന്ന ലിവർപൂൾ ഒരിക്കലൂടെ നിരാശപ്പെടുത്തുമെന്ന് തോന്നിച്ചതിനൊടുവിലാണ് തുടരെ ഗോളുകളുമായി പഴയ പ്രതാപത്തിെൻറ നിഴൽ കാണിച്ചത്. ജോൺസ് നൽകിയ പന്ത് 57ാം മിനിറ്റിൽ ലക്ഷ്യത്തിലെത്തിച്ചാണ് സലാഹും ചെമ്പടയും അശ്വമേധം തുടങ്ങിയത്. 11 മിനിറ്റ് കഴിഞ്ഞ് കൗണ്ടർ അറ്റാക്കിൽ ഷെർദാൻ ഷഖീരി നടത്തിയ അതിേവഗ മുന്നേറ്റം വല കുലുക്കി. സലാഹ് ആയിരുന്നു ഇത്തവണയും വെസ്റ്റ്ഹാം ഗോളി ലുക്കാസ് ഫബിയൻസ്കിയെയും കടന്ന് വല കുലുക്കിയത്.
പരിക്കിൽ വലഞ്ഞ് സൂപർ താരം സാദിയോ മാനെയും ആദ്യ ഇലവനിൽ ഇല്ലാതെ റോബർട്ടോ ഫർമീനോയും പുറത്തിരുന്ന കളിയുടെ തുടക്കം മുതൽ മുഹമ്മദ് സലാഹ് പരിശീലകൻ േക്ലാപിെൻറ പ്രതീക്ഷ കാത്ത പ്രകടനമാണ് പുറത്തെടുത്തത്. വൈകിയാണെങ്കിലും ബൂട്ടുകെട്ടിയിറങ്ങിയ ഫർമീനോ മൂന്നാം ഗോളിൽ നിർണായകമായി. വിജ്നാൾഡം ആയിരുന്നു സ്കോറർ.
ലണ്ടനിൽ വിജയം നേടിയതോടെ ലിവർപൂൾ പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായി അടുത്ത ഞായറാഴ്ച ആൻഫീൽഡിലെ മത്സരം ഇതോടെ ലിവർപൂളിന് നിർണായകമാകും.
ഫർമീനോയെ ആദ്യ ഇലവനിൽ പുറത്തിരുത്തിയത് തിരിച്ചടിയാകുമെന്ന ആരാധകരുടെ കണക്കുകൂട്ടലുകൾ ശരിവെക്കും വിധമായിരുന്നു എതിർപെനാൽറ്റി ബോക്സിൽ ലിവർപൂൾ മുന്നേറ്റത്തിെൻറ പ്രകടനം. ആദ്യ പകുതിയിൽ 20 വാര അകലെ നിന്ന് സലാഹ് അടിച്ച ഏക ഷോട്ട് മാത്രമായിരുന്നു ഫബിയാൻസ്കിയെ പരീക്ഷിച്ചത്. അതും വെസ്റ്റ്ഹാം ഗോളി അനായാസം തടുത്തിട്ടതോടെ അങ്കം മുറുക്കാൻ ഫർമീനോയെ വീണ്ടും മൈതാനത്തെത്തിക്കാൻ തന്നെ േക്ലാപ് തീരുമാനിച്ചത് ഗുണകരമായി.
കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെയും മൂന്നുവട്ടം വലകുലുക്കിയ ലിവർപൂൾ ഇതോടെ പ്രിമിയർ ലീഗ് കിരീട പോരാട്ടത്തിലേക്ക് തിരിച്ചെത്തിയെന്നതും ശുഭസൂചനയാണ്. കഴിഞ്ഞ അഞ്ചു കളികളിൽ ഗോൾ നേടാനാവാതെ വിഷമിച്ച ടീം അവസാനം ടോട്ടൻഹാമിനെതിരെ ജയത്തോടെ തിരിച്ചുവരവ് പ്രഖ്യാപിച്ചതാണ്. മറുവശത്ത്, കാര്യമായ എതിരാളികളായ ലെസ്റ്ററും മാഞ്ചസ്റ്റർ യുനൈറ്റഡും രണ്ടുതവണയാണ് അടുത്തടുത്ത കളികളിൽ ജയം കൈവിട്ടത്.
നിലവിൽ സിറ്റിക്ക് 44ഉം യുനൈറ്റഡിന് 41ഉം ലിവർപൂളിന് 40 ഉം പോയിൻറാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.