ഫൈനലിൽ ഫേവറിറ്റുകളില്ല, സിറ്റിക്കെതിരെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ചെൽസിക്കാകുമെന്ന് മുൻ താരം
text_fieldsലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ജേതാക്കളാകാൻ രണ്ട് ഇംഗ്ലീഷ് ക്ലബുകൾ ശനിയാഴ്ച പോർചുഗലിലെ പോർട്ടോയിൽ ഏറ്റുമുട്ടാനിറങ്ങുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജേതാക്കളായതിെൻറ പകിട്ടുമായി എത്തുന്ന മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ചെൽസിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കാമറൂൺ ഇതിഹാസം സാമുവൽ എറ്റു.
'എെൻറ പഴയ ക്ലബായ ചെൽസി ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടിയതിൽ അതിയായ സന്തോഷം. ചിലർക്ക് മാഞ്ചസ്റ്റർ സിറ്റിയാണ് കിരീട ഫേവറിറ്റുകൾ. എന്നാൽ എെൻറ അഭിപ്രായത്തിൽ ഫൈനലിൽ അങ്ങനെ ഫേവറിറ്റുകൾ ഇല്ല. ഒരു മത്സരം മാത്രമാണുള്ളത്. എന്തും സംഭവിക്കാം'-എറ്റു പറഞ്ഞു. 2013-14 സീസണിലാണ് എറ്റു ചെൽസിക്കായി പന്തു തട്ടിയത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾ പോർചുഗലിൽ വിമാനമിറങ്ങിയിട്ടുണ്ട്. പി.എസ്.ജിയെ തറപറ്റിച്ചാണ് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഫൈനൽ യോഗ്യത നേടിയത്. അതേസമയം സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനെ കീഴടക്കിയാണ് ചെൽസി കലാശക്കളിക്ക് യോഗ്യത നേടിയത്. മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് വൻകരയുടെ ചാമ്പ്യൻഷിപ്പിൽ ആൾ ഇംഗ്ലണ്ട് ഫൈനൽ അരങ്ങേറുന്നത്.
പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗോയിലാണ് കലാശപ്പോര്. ജനുവരിയിൽ നടന്ന മത്സരത്തിൽ സിറ്റി ചെൽസിയെ 3-1ന് തകർത്തിരുന്നു. എന്നാൽ സമീപകാലത്തെ പ്രകടനം വിലയിരുത്തുേമ്പാൾ ചെൽസിക്കാണ് മുൻതൂക്കം. എഫ്.എ കപ്പ് സെമിഫൈനലിൽ ഗാർഡിയോളയുടെ പിള്ളേരെ തറപറ്റിച്ച ചെൽസി ഈ മാസം ആദ്യം എത്തിഹാദ് സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി അവരെ മുട്ടുകുത്തിച്ചു.
കോവിഡ് മഹാമാരിയുെട പശ്ചാത്തലത്തിൽ 16,500 കാഴ്ചക്കാർ മാത്രമായിരിക്കും മത്സരത്തിനുണ്ടാകുക. ഓരോ ക്ലബിെൻറയും 6000 വീതം കാണികൾ സ്റ്റേഡിയത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.