Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാ​ഞ്ച​സ് വീ​ണ്ടും...

സാ​ഞ്ച​സ് വീ​ണ്ടും ഖ​ത്ത​റി​ലേ​ക്ക്; അ​ൽ സ​ദ്ദ് പ​രി​ശീ​ല​ക​നാ​യി

text_fields
bookmark_border
ഫെ​ലി​ക്സ് സാ​ഞ്ച​സ്
cancel
camera_alt

ഫെ​ലി​ക്സ് സാ​ഞ്ച​സ്

ദോ​ഹ: ഖ​ത്ത​റി​ന് ഒ​രു​പി​ടി കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച പ​രി​ശീ​ല​ക​ൻ ഇ​ട​വേ​ള​ക്കു ശേ​ഷം ക്ല​ബ് കു​പ്പാ​യ​മ​ണി​ഞ്ഞ് ദോ​ഹ​യു​ടെ മ​ണ്ണി​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ദേ​ശീ​യ സീ​നി​യ​ർ- ജൂ​നി​യ​ർ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് അ​ന്നാ​ബി​യു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ സ്പാ​നി​ഷ് കോ​ച്ച് ഫെ​ലി​ക്സ് സാ​ഞ്ച​സ് ഇ​നി ചാ​മ്പ്യ​ൻ ക്ല​ബ് അ​ൽ സ​ദ്ദ് എ​സ്.​സി​ക്കാ​യി ക​ളി​ത​ന്ത്രം മെ​ന​യും.

2022 ലോ​ക​ക​പ്പോ​ടെ ഖ​ത്ത​ർ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​മൊ​ഴി​ഞ്ഞ സാ​ഞ്ച​സ് ശേ​ഷം, എ​ക്വ​ഡോ​ർ ടീ​മി​നൊ​പ്പ​മാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ഇ​ദ്ദേ​ഹം അ​ൽ സ​ദ്ദി​ലെ​ത്തു​ന്ന​ത്. ജൂ​ലൈ 29ന് ​സ്‍പെ​യി​നി​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​ൽ ടീ​മി​നൊ​പ്പം ചേ​രും.

1996ൽ ​ബാ​ഴ്സ​ലോ​ണ അ​ക്കാ​ദ​മി​യി​ലൂ​ടെ പ​രി​ശീ​ല​ന ക​രി​യ​റി​ന് തു​ട​ക്കം​കു​റി​ച്ച ഫെ​ലി​ക്സ് സാ​ഞ്ച​സ് 2006ലാ​ണ് ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ആ​സ്പ​യ​ർ അ​ക്കാ​ദ​മി കോ​ച്ചാ​യ അ​ദ്ദേ​ഹം അ​ണ്ട​ർ 17, 19, 23 തു​ട​ങ്ങി​യ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ദേ​ശീ​യ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ചു. 2017 ജൂ​ലൈ​യി​ലാ​ണ് ദേ​ശീ​യ സീ​നി​യ​ർ ടീം ​കോ​ച്ചാ​വു​ന്ന​ത്.

2019ൽ ​ഖ​ത്ത​റി​നെ ഏ​ഷ്യ​ൻ ജേ​താ​ക്ക​ളാ​ക്കി ച​രി​ത്രം കു​റി​ച്ച സാ​ഞ്ച​സ് ലോ​ക​ക​പ്പി​ലേ​ക്കും ടീ​മി​നെ ഒ​രു​ക്കി. വി​വി​ധ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി വ​ള​ർ​ത്തി​യെ​ടു​ത്ത സൂ​പ്പ​ർ കോ​ച്ച് എ​ന്ന വി​ശേ​ഷ​ണ​വും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football NewsQatar NewsFelix SanchezSports News
News Summary - Sanchez again to Qatar-Trainer of Al Sadd
Next Story