സന്ദേശ് ജിങ്കാൻ ഇനി എഫ്.സി ഗോവയിൽ
text_fieldsബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ കാവൽ ഭടനും ബംഗളൂരൂ എഫ്.സിയുടെ താരവുമായ സന്ദേശ് ജിങ്കാൻ ഇനി എഫ്.സി ഗോവക്ക് വേണ്ടി ബൂട്ടണിയും. ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ജിങ്കാനുമായി മൂന്ന് വർഷത്തെ കരാറിൽ എഫ്.സി ഗോവ ഔദ്യോഗികമായി ഒപ്പുവെച്ചു.
ഏകദേശം 1.75 കോടി മുതൽ 1.90 കോടി രൂപ വരെ വാർഷിക വേതനമായിരിക്കും ഗോവയിൽ നിന്ന് ലഭിക്കുക. റൗളിൻ ബോർജസിനും ഉദാന്ത സിങ്ങിനും ശേഷം, വരുന്ന സീസണിൽ എഫ്‌സി ഗോവയിൽ ചേരുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ജിങ്കാൻ.
കേരള ബ്ലാസ്റ്റേഴ്‌സ്, എ.ടി.കെ മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി ടീമുകൾക്കായി പന്തുതട്ടയിട്ടുള്ള ജിങ്കാൻ ഇന്ത്യയിൽ ഏറ്റവും സ്ഥിരതയുള്ള ഡിഫൻഡർമാരിൽ ഒരാളാണ്. ഞായറാഴ്ച നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് വിജയത്തിലെ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് ഈ 29 കാരൻ. നാല് തവണ ഫൈനൽ വരെ എത്തിയിട്ടുള്ള ജിങ്കാൻ ഇതുവരെ ഐ.എസ്.എൽ നേടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.