ബയേൺ ഡ്രസ്സിങ് റൂമിൽ മാനേ- സാനെ അടി; ഒരാൾക്ക് പരിക്ക്
text_fieldsമാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഒന്നാം പാദം തോറ്റ മത്സര ശേഷം ബയേൺ മ്യൂണിക് ഡ്രസ്സിങ് റൂമിലുണ്ടായ അടിപിടിയിൽ പരിക്കുപറ്റി സെനഗാൾ സൂപർ താരം സാദിയോ മാനേ. ലിറോയ് സാനെയുമായാണ് കൈയാങ്കളിയുണ്ടായത്. സഹതാരങ്ങൾ ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റിയെങ്കിലും അതിനിടെ സാനെക്ക് ചുണ്ട് മുറിഞ്ഞ് ചോര പൊടിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
മത്സരത്തിനിടെ തന്നെ ഇരുവരും തമ്മിൽ വാഗ്വാദമുണ്ടായിരുന്നു. കളി തോറ്റ ശേഷം ഇതിനെ കുറിച്ച് താരം പരാതി അറിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഡ്രസ്സിങ് റൂമിൽ അടിയായി മാറിയത്. കൂടെയുണ്ടായിരുന്ന താരങ്ങൾ ഇടപെട്ട് അടി അവസാനിപ്പിച്ചെങ്കിലും ക്ലബ് എന്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പരിക്കു കഴിഞ്ഞ് അടുത്തിടെയാണ് സാദിയോ മാനെ ബയേൺ ടീമിൽ സ്ഥിരം സാന്നിധ്യമായത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കളി ഏകപക്ഷീയമായ മൂന്ന് ഗോളിന് ടീം തോറ്റിരുന്നു. 2017ൽ പി.എസ്.ജിയോടേറ്റ തോൽവിക്കു ശേഷം ആദ്യമായാണ് ഇത്ര കനത്ത മാർജിനിൽ ടീം ചാമ്പ്യൻസ് ലീഗ് മത്സരം തോൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.