സന്തോഷ് ട്രോഫി; കളിയാരവത്തിന് പൊലിമകൂട്ടി ചെണ്ടമേളം
text_fieldsറിയാദ്: റിയാദിൽ നടന്ന 76ാമത് സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് പൊലിമ കൂട്ടാൻ ചെണ്ടമേളവും ഒരുക്കിയിരുന്നു. മേഘാലയയും കർണാടകയും തമ്മിൽ ഫൈനൽ മത്സരം നടന്ന കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കാൽപന്ത് പ്രേമികൾക്ക് കളിയാവേശം പകരാൻ റിയാദ് ടാക്കീസ് എന്ന മലയാളി സംഘടനയാണ് ചെണ്ടവാദ്യ സംഘത്തെ എത്തിച്ചത്. കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ കാൽപന്തുപ്രേമികൾ ചുവടുവെച്ചു.
മലയാളികൾക്ക് പുറമെ മറ്റു സംസ്ഥാനക്കാരും സ്വദേശികളും ചുവടുവെച്ചതോടെ വാദ്യമേളം സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും സെമി, ഫൈനൽ മത്സരങ്ങൾക്ക് ആതിഥ്യമരുളിയ സൗദി അറേബ്യക്കും പിന്തുണ അറിയിച്ചുകൊണ്ട് റിയാദ് ടാക്കീസിന്റെ വാദ്യ കലാകാരന്മാർ കൊട്ടിക്കേറുകയായിരുന്നു. കോഓഡിനേറ്റർ ഷൈജു പച്ചയുടെ നേതൃത്വത്തിൽ ഉണ്ണി, ഹരീഷ്, മഹേഷ് ജയ്, ഷമീർ കല്ലിങ്കൽ, സുൽഫി കൊച്ചു, പ്രദീപ്, അശോക്, ഹരി കായംകുളം, സജീവ്, സോണി ജോസഫ്, ജിൽജിൽ മാളവന, സുദീപ്, ശാരിക സുദീപ്, ബാദുഷ, സജീർ സമദ്, റിജോഷ് കടലുണ്ടി, ജംഷിർ, അൻസാർ കൊടുവള്ളി, സൈദ്, കൃഷ്ണ കുമാർ, നവാസ് ഒപ്പീസ്, ജോസ് കടമ്പനാട്, ഷമീർ കൊടുവള്ളി, വരുൺ, മനു, സജി ചെറിയാൻ, ടിനു, ടിൻറു, ജംഷാദ്, ഉമർ അലി, ബഷീർ കരോളം, ഷംസു, ഷിജു ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
മലയാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഫൈനൽമത്സരം കാണാൻ കിങ് ഫഹദ് സ്റ്റേഡിയത്തിൽ എത്തിയത്. സെമി ഫൈനൽ മത്സരങ്ങൾക്ക് കാണികളുടെ കുറവ് ഉണ്ടായിരുന്നെങ്കിലും ഫൈനലിൽ ആ കുറവ് കാൽപന്തുപ്രേമികൾ മറികടക്കുകയായിരുന്നു. പ്രവേശനം സൗജന്യമാക്കിയതും ഇന്ത്യൻ എംബസി വാഹനസൗകര്യം ഏർപ്പെടുത്തിയതും കാണികൾ എത്താൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.