സന്തോഷ് ട്രോഫി: ഗുജറാത്തിനെ തുരത്തി മണിപ്പൂര്‍ മുന്നിൽ
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിൽ വ്യാഴാഴ്ച വൈകുന്നേരം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗുജറാത്തിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ് ബിയില്‍ മുന്നിലെത്തി. രണ്ടാം തോല്‍വിയോടെ ഗുജറാത്തിന് പുറത്തേക്ക് വഴി തുറന്നു.
മണിപ്പൂരിനായി 47-ാം മിനിറ്റിൽ സുധിര്‍ ലൈതോന്‍ജം ഗോൾ നേടി. മലയാളി പ്രതിരോധ താരം സിദ്ധാര്‍ഥ് സുരേഷ് നായര്‍ 67ാം മിനിറ്റിൽ സെല്‍ഫ് ഗോളടിച്ചതോടെയാണ് ഗുജറാത്തിന്റെ തോൽവിഭാരം കനത്തത്.
ആദ്യപകുതിയുടെ അധികസമയത്ത് മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. രണ്ടാം പകുതിയിലും മണിപ്പൂർ ആക്രമണം തുടര്‍ന്നു. 47-ാാ മിനിറ്റിൽ നഗരിയബം ജെനിഷ് സിങ് നല്കിയ പാസില്‍ മധ്യനിര താരം സുധിര്‍ ലൈതോന്ജത്തിന്റെ ക്രോസ് രണ്ടാം പോസ്റ്റിന്റെ മൂലയിലേക്ക് താഴ്ന്ന് ഇറങ്ങി.
67ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്ന് അകത്തേക്ക് സോമിഷോന്‍ ഹെഡ് ചെയ്ത് നല്കിയ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ സിദ്ധാർഥ് സുരേഷ് നായരുടെ കാലിൽ നിന്ന് സെല്‍ഫ് ഗോള്‍ പിറക്കുകയായിരുന്നു.
മടങ്ങാനൊരുങ്ങി പട്ടാളം
പയ്യനാട്: സന്തോഷ് ട്രോഫി ഫുട്ബാളിൽ രണ്ടാം തോൽവി ഏറ്റുവാങ്ങിയ സർവിസസിന്റെ സെമി സാധ്യത മങ്ങി. കർണാടകയോട് എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ജേതാക്കൾ തോറ്റത്. 38-ാാ മിനിറ്റിൽ വലതു വിങ്ങില്‍ നിന്ന് സോലൈമലൈ ഉയര്‍ത്തി നല്കിയ പാസ് അന്‍കിത് ഉഗ്രന്‍ ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു.
രണ്ട് മത്സങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയന്റോടെ കര്‍ണാടക ഗ്രൂപ് ബി യിൽ ഒഡിഷക്കൊപ്പമെത്തി. ഇരു ടീമിനും തുല്യ ഗോള്‍ ശരാശരിയുമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു ജയവുമായി മൂന്ന് പോയൻറ് മാത്രമെ സർവിസസിനുള്ളൂ. മൂന്നിൽ രണ്ട് ജയം ഒരു തോൽവിയുമായി ആറ് പോയൻറുള്ള മണിപ്പൂർ സെമിയിലേക്ക് ഒരു പടി കൂടി അടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.