സന്തോഷ് ട്രോഫി: കളിച്ചിത്രം തെളിഞ്ഞു
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിന്‍റെ ഫിക്സ്ചർ പ്രസിദ്ധീകരിച്ചതിനൊപ്പം ഒരുക്കങ്ങളും അന്തിമഘട്ടത്തിൽ. കോട്ടപ്പടി സ്റ്റേഡിയത്തിൽ പകലും പയ്യനാട് സ്റ്റേഡിയത്തിൽ രാത്രിയുമാണ് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പിലെയും കളി ഇരുമൈതാനത്തുമുണ്ടാവും. ഗ്രൂപ് റൗണ്ടിൽ കേരളത്തിന്‍റെ നാല് മത്സരങ്ങളും പയ്യനാട്ടാണ്.
വരൂ, ഗോളടിച്ച് പോവാം
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യൻഷിപ് ജില്ലതല വിളംബര ജാഥക്ക് ബുധനാഴ്ച തുടക്കം. രാവിലെ ഒമ്പതിന് മലപ്പുറം ടൗണ്‍ ഹാളിൽ ആരംഭിക്കുന്ന 'സന്തോഷാരവം' കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്ലാഗ് ഓഫ് ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, കായിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 10.30ന് കോട്ടക്കലിലെത്തും. തുടർന്ന് ഉച്ചക്ക് 12ന് വളാഞ്ചേരിയിലും വൈകീട്ട് മൂന്നിന് എടപ്പാളിലും നാലിന് പൊന്നാനിയിലും 4.45ന് കൂട്ടായി വാടിക്കലിലും പര്യടനം. വൈകീട്ട് 5.30ന് തിരൂരില്‍ സമാപിക്കും.
വിളംബരജാഥക്ക് ഊര്‍ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളും പര്യടനം നടത്തുന്നുണ്ട്. മൂന്നുദിവസം നീളുന്ന ജാഥ ഏപ്രില്‍ ഒന്നിന് മഞ്ചേരിയില്‍ അവസാനിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എം.എല്‍.എമാരും മറ്റു ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കും. വിളംബര ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ കായികപ്രേമികള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങള്‍ നടത്തും. വിജയികള്‍ക്ക് അതേ സ്ഥലത്തുനിന്ന് തന്നെ സമ്മാനങ്ങള്‍ നല്‍കും. അതത് സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിക്കും. ജാഥക്കൊപ്പം സെല്‍ഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സെല്‍ഫി എടുക്കുന്നവര്‍ സന്തോഷ് ട്രോഫിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ I#cheer4santoshtrophy, @75th Santosh Trophy Kerala 2022 എന്നിവയിലേക്ക് ടാഗ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.