സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്: 'സന്തോഷാരവം' തുടങ്ങി
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് പ്രചാരണാർഥം സന്തോഷാരവം വിളംബര ജാഥക്ക് ഉജ്ജ്വല തുടക്കം. ബുധനാഴ്ച രാവിലെ ഒമ്പതിന് മലപ്പുറം ടൗണ്‍ ഹാളില്‍ മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. മലപ്പുറം മേഖല ഷൂട്ടൗട്ട് ഉദ്ഘാടനം ഇന്ത്യന്‍ താരം മഷ്ഹൂര്‍ ഷരീഫ് നിര്‍വഹിച്ചു. കോട്ടക്കൽ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി, കൂട്ടായി വാടിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടന ശേഷം തിരൂരില്‍ സമാപിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ യു. ഷറഫലി, സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്‍റ് വി.പി. അനില്‍ കുമാര്‍, സെക്രട്ടറി എച്ച്.പി. അബ്ദുല്‍ മഹ്‌റൂഫ്, എക്‌സിക്യൂട്ടിവ് അംഗങ്ങായ സി. സുരേഷ്, ഹൃഷികേഷ് കുമാര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബ്ദുല്‍ ഹകീം, കൗൺസിലർമാരായ ഒ. സഹദേവന്‍, പി.എസ്.എ സബീർ, എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്‍റ് ശ്രീനിവാസ്, അസി. കമാൻഡന്‍റ് ഹബീബ് റഹ്‌മാന്‍, കെ.എഫ്.എ പ്രതിനിധി മുഹമ്മദ് സലീം, ടോം കെ. തോമസ്, ഓള്‍ഡ് ഫുട്‌ബാള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, സൂപ്പര്‍ അഷ്‌റഫ്, ലത്തീഫ് പറമ്പന്‍ തുടങ്ങിയര്‍ സംസാരിച്ചു. ഏപ്രിൽ ഒന്ന് വരെയാണ് പര്യടനം. വ്യാഴാഴ്ച താനൂരിൽനിന്ന് ആരംഭിച്ച് ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ച് അരീക്കോട്ട് സമാപിക്കും.
സന്തോഷാരവം വിളംബര ജാഥ: ഒന്നാം ദിനത്തിന് തിരൂരിൽ സമാപനം
തിരൂർ: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശം പകർന്ന 'സന്തോഷാരവം' വിളംബര ജാഥയുടെ ആദ്യ ദിനം തിരൂരിൽ സമാപിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുൻ കേരള ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി താരവുമായിരുന്ന ഉസ്മാൻ കണ്ണന്തളിയെ മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ ആദരിച്ചു. തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. എസ്. ഗിരീഷ്, കെ.കെ. അബ്ദുൽ സലാം, കൗൺസിലർമാരായ കെ. അബൂബക്കർ, കെ.പി. റംല, പി. ഷാനവാസ്, ഇ.പി ഹാരിസ്, പി. മിർഷാദ്, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി എച്ച്.പി മെഹ്റൂഫ്, ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഋഷികേശ്, തിരൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് പി.എ. ബാവ, വി.പി. മുഹമ്മദ് കാസിം, പിമ്പുറത്ത് ശ്രീനിവാസൻ, അഡ്വ. കെ. ഹംസ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.