സന്തോഷ് ട്രോഫി: ചരിത്രം കുറിക്കുന്ന ഫൈനൽ മത്സരം നാളെ റിയാദിൽ
text_fieldsറിയാദ്: ഇന്ത്യൻ ഫുട്ബോളിന്റെ സ്പന്ദനമായി നിലകൊള്ളുന്ന ഹീറോസ് സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട റിയാദിലെ കലാശപ്പോര് ശനിയാഴ്ച്ച നടക്കും. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൗദി സമയം വൈകിട്ട് 6.30-ന് മേഘാലയയും കർണാടകയും ഏറ്റുമുട്ടും.
1975-76-ലാണ് കർണാടക അവസാനമായി ഫൈനലിൽ കളിച്ചത്. ചൊവ്വാഴ്ച്ച റിയാദിൽ നടന്ന രണ്ടാം സെമിയിൽ ശക്തരായ സർവീസസിനെയാണ് 3-1-ന് കർണാടക തോൽപ്പിച്ചത്. ഒരു കോർണർ കിക്കിലൂടെ കർണാടകയുടെ വലകുലുക്കിയ സർവീസസിനെതിരെ നിമിഷങ്ങൾക്കകം ഫ്രീ കിക്കിലൂടെ അവർ സമനില നേടി. ബികാസ് ഥാപ്പർ മേഘാലയക്ക് വേണ്ടിയും റോബിൻ യാദവ് കർണാടകക്ക് വേണ്ടിയും ആദ്യഗോളുകൾ നേടി.
ഇരുഗോൾമുഖത്തും ആക്രമണങ്ങൾ അഴിച്ചുവിട്ട സ്‌ട്രൈക്കർമാർ വാശിയേറിയ മത്സരമാണ് കാഴ്ച്ച വെച്ചത്. ആദ്യ പകുതി പിന്നിടുമ്പോൾ അങ്കിതിലൂടെ കർണാടകത്തിനായിരുന്നു ഒരു ഗോളിന്റെ മുൻതൂക്കം. പോരാട്ടം മുഴുവൻ സമയം പിന്നിട്ടപ്പോൾ കർണാടകയെയാണ് ഭാഗ്യം തുണച്ചത്.
76 - മിനുട്ടിൽ സുനിൽകുമാറിലൂടെ മൂന്നാമത്തെ ഗോളും നേടി സർവീസസിന്റെ പരാജയം ഉറപ്പുവരുത്തി കർണാടക ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. കരുത്തരായ പഞ്ചാബിനെ തോൽപിച്ചാണ് മേഘാലയ ആദ്യമായി സന്തോഷ് ട്രോഫി ഫൈനലിനെത്തുന്നത്. കളിയുടെ ഇരു പാതികളിലും വ്യക്തമായ ആധിപത്യം നേടിയാണ് മേഘാലയ ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. അന്ന് തന്നെ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ പഞ്ചാബിനെയാണ് മേഘാലയ തോൽപ്പിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ശേഷം 3.30 ന് ലൂസേഴ്‌സ് ഫൈനലിൽ പഞ്ചാബും സർവീസസും മൂന്നാം സ്ഥാനത്തിനായി പോരാടും. ഇതും വൈകീട്ട് 6.30ന് നടക്കുന്ന ഫൈനലും സൗജന്യമായി കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. ticketmax.com എന്ന സൈറ്റിൽ നിന്ന് സൗജന്യ ടിക്കറ്റ് എടുക്കാം. സൈറ്റിലെ ഹീറോ സന്തോഷ് ട്രോഫി ക്ലിക്ക് ചെയ്താൽ സീറ്റും ടിക്കറ്റും ബുക്ക് ചെയ്യാം.
ഒരു യൂസർ ഐഡിയിൽ പരമാവധി അഞ്ച് ടിക്കറ്റുകൾ വരെ ലഭ്യമായിരിക്കും. റിയാദ് ബഗ്ലഫിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ചരിത്ര ഫൈനൽ. കൂടുതൽ ഇന്ത്യൻ കാൽപന്ത് പ്രേമികൾ ഗാലറിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.