സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; നിജോ ഗിൽബർട്ട് നായകൻ
text_fieldsതിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗിൽബർട്ട് ക്യാപ്റ്റനായിട്ടുള്ള 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സതീവൻ ബാലൻ ടീമിന്റെ മുഖ്യപരിശീലകനായിരിക്കും. 77ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 21 ന് അരുണാചൽ പ്രദേശിലാണ് നടക്കുന്നത്.
ഗ്രൂപ്പ് എയിൽ ആണ് കേരളം. ഫെബ്രുവരി 21 ന് അസമിനോടാണ് കേരളത്തിന്റെ ആദ്യ മത്സരം. 23 ന് ഗോവയോടും 25 ന് മേഘാലയയോടും 28 ന് അരുണാചലിനോടും മാർച്ച് ഒന്നിന് സർവീസസിനോടും കേരളം ഏറ്റുമുട്ടും.
കേരള ടീം:
ഗോൾ കീപ്പർമാർ: മുഹമ്മദ് അസ്ഹർ (മലപ്പുറം), സിദ്ധാർഥ് രാജീവൻ (കണ്ണൂർ), പി.പി. മുഹമ്മദ് നിഷാദ് (മലപ്പുറം)
പ്രതിരോധം: ബെൽജിൻ ബോൽസ്റ്റർ (തിരുവനന്തപുരം), ജി. സഞ്ജു(എറണാകുളം), ആർ. ഷിനു (തിരുവനന്തപുരം), മുഹമ്മദ് സലീം (മലപ്പുറം), കെ.പി. ശരത് (തൃശൂർ), നിതിൻ മധു (എറണാകുളം), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം), വി.ആർ. സുജിത്ത് (തൃശൂർ).
മധ്യനിര: നിജോ ഗിൽബർട്ടാണ് (തിരുവനന്തപുരം), വി. അർജുൻ (കോഴിക്കോട്), ജി. ജിതിൻ (പാലക്കാട്), ഗിഫ്റ്റി ഗ്രേഷ്യസ് (വയനാട്), പി.പി. മുഹമ്മദ് സഫ്നീദ് (മലപ്പുറം), അബ്ദുറഹീം (മലപ്പുറം), അക്ബർ സിദ്ദീഖ് (മലപ്പുറം).
മുന്നേറ്റനിര: ഇ. സജീഷ് (പാലക്കാട്), എസ്. മുഹമ്മദ് ആഷിക് (പാലക്കാട്), ബി. നരേഷ് (നീലഗിരി), ഇ.കെ. റിസ്വാൻ അലി (കാസർകോട്).
ജി. സഞ്ജുവാണ് വൈസ് ക്യാപ്റ്റൻ. പി.കെ. അസീസ് അസി. കോച്ചും ഹർഷൽ റഹ്മാൻ ഗോൾകീപ്പർ കോച്ചുമാണ്. ഡോ. പി.എം. സുധീർ കുമാർ (മാനേജർ), റോഡ്രിഗസ് നെല്ലിശ്ശേരി (ഫിസിയോ) എന്നിങ്ങനെയാണ് മറ്റു ഒഫീഷ്യൽസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.