സന്തോഷ് ട്രോഫി: പൊലീസ് സംഘം മൈതാനങ്ങൾ സന്ദർശിച്ചു
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങിലെ സുരക്ഷ, പാര്‍ക്കിങ് സംവിധാനങ്ങള്‍ ഡിവൈ.എസ്.പിമാരായ പ്രദീപ് കുമാര്‍, കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. കോട്ടപ്പടി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവരുടെ പാര്‍ക്കിങ്ങിന് പ്രത്യേകം സൗകര്യം കണ്ടത്തേണ്ടിവരുമെന്ന് സംഘം നിര്‍ദേശിച്ചു. മത്സരം നടക്കുന്ന സമയത്ത് സ്റ്റേഡിയം റോഡ് പൂര്‍ണമായും അടച്ചിടും.
കളിക്കാരുടെയും ഒഫീഷ്യലുകളുടെയും വാഹനങ്ങള്‍ മാത്രമായിരിക്കും കടത്തിവിടുക. വി.വി.ഐ.പി, വി.ഐ.പി തുടങ്ങിയവരുടെ വാഹനങ്ങള്‍ ബോയ്സ് സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്യാനാണ് നിലവിലെ തീരുമാനം. ആരാധകരുടെ വാഹനങ്ങള്‍ക്ക് പ്രത്യേകം സ്ഥലമൊരുക്കും.
പയ്യനാട് സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സൗകര്യത്തില്‍ സംഘം തൃപ്തി അറിയിച്ചു. കേരളത്തിെൻറ മത്സരമടക്കം നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ട്രോമാകെയര്‍ വാളന്‍റിയര്‍മാരെക്കൂടി സഹകരിപ്പിക്കാനാണ് പ്രാഥമിക തീരുമാനം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍, ഇവന്‍റ് കോഓഡിനേറ്റര്‍ യു. ഷറഫലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ. മനോഹരകുമാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
എ.ഐ.എഫ്.എഫ് പ്രതിനിധി പരിശീലന മൈതാനങ്ങളിലെത്തി
മത്സരത്തിെൻറ മുന്നോടിയായി പരിശീലന മൈതാനങ്ങൾ എ.ഐ.എഫ്.എഫ് പ്രതിനിധി ആന്‍ഡ്രൂസ് സന്ദര്‍ശിച്ചു. നിലമ്പൂരിലെ മാനവേദന്‍ ഗ്രൗണ്ട്, പൊലീസ് ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്‌റ്റേഡിയം, യൂനിവേഴ്‌സിറ്റിയിലെ രണ്ട് സ്‌റ്റേഡിയങ്ങള്‍ എന്നിവയാണ് സന്ദര്‍ശിച്ചത്. എടവണ്ണ സ്റ്റേഡിയത്തിലുള്ള ക്രിക്കറ്റ് പിച്ചില്‍ പുല്ല് വെച്ചുപിടിപ്പിക്കുകയോ പിച്ച് മറക്കുകയോ വേണമെന്ന് നിര്‍ദേശിച്ചു. യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഫെഡറേഷന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ് നടക്കുന്നതുകൊണ്ട് ചാമ്പ്യന്‍ഷിപ്പിനുശേഷം അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കും. എ.ഐ.എഫ്.എഫ് പ്രതിനിധിക്കൊപ്പം ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. സുധീര്‍ കുമാര്‍, ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ അജയകുമാര്‍, നവാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.