സന്തോഷ് ട്രോഫി ക്വാർട്ടർ; കേരളത്തിന് മിസോറം
text_fieldsഇട്ടനഗർ: മുൻ ചാമ്പ്യന്മാരായ കേരളത്തിന് സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ എതിരാളികൾ മിസോറം. മാർച്ച് അഞ്ചിന് രാത്രി ഏഴിനാണ് മത്സരം. നാലിന് സർവിസസിനെ റെയിൽവേസും ഗോവയെ ഡൽഹിയും അഞ്ചിന് മണിപ്പൂരിനെ അസമും നേരിടും. മണിപ്പൂരാണ് (13) ഗ്രൂപ് ബി ജേതാക്കൾ. ഏഴ് വീതം പോയന്റുള്ള മിസോറമും ഡൽഹിയും റെയിൽവേസും തൊട്ടടുത്ത സ്ഥാനങ്ങളിലുമെത്തി.
ഗ്രൂപ് എ മത്സരങ്ങൾ കഴിഞ്ഞ ദിവസം സമാപിച്ചപ്പോൾ സർവിസസ് (10), ഗോവ (9), കേരളം (8), അസം (7) ടീമുകളാണ് ആദ്യ നാല് സ്ഥാനക്കാരായി അവസാന എട്ടിൽ കടന്നത്.
ഇന്നലെ ഗ്രൂപ് ബിയിൽ തങ്ങളുടെ അഞ്ചാം മത്സരത്തിൽ മിസോറം എതിരില്ലാത്ത നാല് ഗോളിന് റെയിൽവേസിനെ തകർത്തു. മണിപ്പൂർ ഒന്നിനെതിരെ രണ്ട് ഗോളിന് ഡൽഹിയെയും തോൽപിച്ചു. മണിപ്പൂരിന് പിന്നാലെ ഡൽഹിയും റെയിൽവേസും നേരത്തേതന്നെ ക്വാർട്ടർ ഉറപ്പാക്കിയിരുന്നതിനാൽ മത്സരഫലം ഇവരെ ബാധിച്ചില്ല.
എന്നാൽ, നാല് പോയന്റ് മാത്രമുണ്ടായിരുന്ന മിസോറമിന് നിർണായകവുമായിരുന്നു. മിസോറം ജയിച്ചതോടെ രാത്രി നടക്കേണ്ട കർണാടക-മഹാരാഷ്ട്ര മത്സരത്തിന്റെ ഫലം അപ്രസക്തമായി. നിലവിലെ ജേതാക്കളായ കർണാടകയും റണ്ണറപ്പായ മേഘാലയയും ഇക്കുറി ക്വാർട്ടർപോലും കാണാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.