സന്തോഷ് ട്രോഫി; സർവിസസ്-കർണാടക, പഞ്ചാബ്-മേഘാലയ സെമി ഫൈനൽ
text_fieldsഭുവനേശ്വർ: മേഘാലയ ഇതാദ്യമായി സന്തോഷ് ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. മുൻ ജേതാക്കളായ ബംഗാളിനെ അഞ്ചാമത്തെ ഗ്രൂപ് മത്സരത്തിൽ 2-1ന് തോൽപിച്ചാണ് അവസാന നാലിലെത്തിയത്. മാർച്ച് ഒന്നിന് നടക്കുന്ന സെമിയിൽ സർവിസസിനെ കർണാടകയും മേഘാലയയെ പഞ്ചാബും നേരിടും. സൗദി അറേബ്യയിലെ റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
നേരത്തേ സെമിയിലെത്തിയ സർവിസസ് ഇന്നലെ റെയിൽവേസിനെ 4-0ത്തിന് തകർത്ത് 13 പോയന്റോടെ ഗ്രൂപ് ബി ജേതാക്കളായി. 10 പോയന്റുമായി മേഘാലയ രണ്ടാമതുണ്ട്. മറ്റൊരു മത്സരത്തിൽ ഡൽഹി 2-0ത്തിന് മണിപ്പൂരിനെയും വീഴ്ത്തി. റെയിൽവേസ് (7), മണിപ്പൂർ (6), ഡൽഹി (5), ബംഗാൾ (1) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ നില. ഗ്രൂപ് എയിൽ ഒന്നാം സ്ഥാനക്കാരായി പഞ്ചാബും രണ്ടാമതെത്തി കർണാടകയും കടന്നു. നിലവിലെ ജേതാക്കളായ കേരളം മൂന്നാമതായി മടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.