ലോകകപ്പ് യോഗ്യത: സൗദിക്ക് ഒരു ഗോളിന് ജയം
text_fieldsജിദ്ദ: തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സൗദിക്ക് ഒരു ഗോളിന് ജയം. ജപ്പാനെയാണ് സൗദി ഒരു ഗോളിന് തോൽപിച്ചത്. എഴുപത്തിരണ്ടാം മിനിറ്റിലാണ് സൗദി ഗോൾനേടിയത്. ഫാരിസ് അൽ വർഖാനാണ് സൗദിയുടെ ഗോൾ നേടിയത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ നേടിയിരുന്നില്ല. ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കോവിഡിന് ശേഷം 100 ശതമാനം ഗ്യാലറിയിൽ ആളുകളെ പ്രവേശിപ്പിച്ചതിന് ശേഷമുള്ള ആദ്യമത്സരമായിരുന്നു ഇത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം ഗ്യാലറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
ഗ്രൂപ്പ് ബി-യിൽ ആദ്യ രണ്ടു കളികൾ കഴിഞ്ഞപ്പോൾ രണ്ടു ജയങ്ങളുമായി സൗദി അറേബ്യയും ഓസ്ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഒരു ജയവും ഒരു തോൽവിയുമായി ജപ്പാൻ നാലാം സ്ഥാനത്തായിരുന്നു. അവസാന റൗണ്ടിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇത്. ഈമാസം 12 ന് ചൈനക്കെതിരെയുമാണ് സൗദിയുടെ അടുത്ത മത്സരം.
കളി കാണാൻ നിരവധി മലയാളികളും ഗ്യാലയറിയിലുണ്ടായിരുന്നു. വൻ ആരവങ്ങളോടെയാണ് സൗദിയുടെ വിജയാഘോഷം ഗ്യാലറിയിൽ അരങ്ങേറിയത്. റോഡുകളിലും ഗ്യാലറിക്ക് പുറത്തും രാത്രി ഏറെ വൈകിയും സൗദിയുടെ വിജയം ആഘോഷിക്കുകയാണ് സ്വദേശികളും വിദേശികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.