Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യൻ കപ്പ്​...

ഏഷ്യൻ കപ്പ്​ ഫുട്​ബാളിൽ രണ്ടാം ജയം, സൗദി പ്രീക്വാർട്ടറിൽ; ആവേശപ്പോരാട്ടത്തിൽ കിർഗിസ്​താനെ തോൽപിച്ചു

text_fields
bookmark_border
AFC Asian Cup 2023
cancel

ദോഹ: ഇരു പകുതികളുടെയും ആദ്യമിനിറ്റുകളിലായി രണ്ടു പേർ ചുവപ്പു കാർഡുമായി പുറത്തായതോടെ ഒമ്പത്​ പേരിലേക്ക്​ ചുരുങ്ങിയ കിർഗിസ്​താനെ തരിപ്പണമാക്കി സൗദിയും ഏഷ്യൻ കപ്പ്​ ഫുട്​ബാളിന്‍റെ പ്രീക്വാർട്ടറിലേക്ക്​. അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ സൗദി ആരാധകരുടെ ആരവങ്ങൾക്കുനടുവിലിറങ്ങിയ റോബർടോ മാൻസീനിയുടെ സംഘം മറുപടിയില്ലാത്ത രണ്ട്​ ഗോളിനാണ്​ കിർഗിസ്​താനെ വീഴ്​ത്തിയത്​. തുടർച്ചയായ രണ്ടാം ജയവുമായി സൗദി ​പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്​തു.

ഗാലറിയെ പാട്ടും വാദ്യമേളങ്ങളും കൊണ്ട്​ പച്ചക്കടലാക്കിയ സൗദിക്കൊപ്പമായിരുന്നു ആദ്യാവസാനം കളി. ഗോളിനു മുന്നേ ചുവപ്പ്​ കാർഡ്​ പിറന്നതോടെ കിർഗിസ്​താൻ തീർത്തും പ്രതിസന്ധിയിലായി. ഒമ്പതാം മിനിറ്റിൽ പ്രതിരോധ താരം അയ്​സർ അക്​മതോവാണ്​ സൗദിയുടെ സാമി അൽ നജിയെ കടുത്ത ടാക്ലിങ്ങിന്​ വിധേയനാക്കിയതിന്​ ചുവപ്പുകാർഡുമായി പുറത്തായത്​. പത്തുപേരുമായി പ്രതിരോധം ശക്​താമാക്കി കിർഗിസ്​താൻ ചെറുത്തു നിന്നെങ്കിലും കോട്ട അധിക നേരം കാത്തുനിൽക്കാനായില്ല. കളിയുടെ 35ാം മിനിറ്റിൽ മുഹമ്മദ്​ കാനു ആദ്യഗോൾ കുറിച്ചു.

രണ്ടാം പകുതിയിലെ 52ാം മിനിറ്റിൽ മറ്റൊരു ഫൗളിലൂടെ കിമി മെർകും പുറത്തായ​േതാടെ കിർഗിസ്​താന്‍റെ ആൾബലം ഒമ്പതിലേക്ക്​ ചുരുങ്ങി. അധികം വൈകാതെയായിരുന്നു രണ്ടാം ഗോളും പിറന്നത്​. 84ാം മിനിറ്റിൽ ഫൈസൽ അൽ ഗംദിയുടെ വകയായിരുന്നു കിർഗിസ്​താൻ വലകുലുകക്കിയത്​.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനും തായ്​ലൻഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Asian Cup 2023
News Summary - Second win In the Saudi prequarter; Defeated Kyrgyzstan in a thrilling match
Next Story