സെമി രണ്ടാം പാദ എൽക്ലാസികോ ഇന്ന്
text_fieldsബാഴ്സലോണ: കോപാ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദത്തിലെ എൽക്ലാസികോ പോരാട്ടം ബുധനാഴ്ച നടക്കും. ആദ്യ പാദത്തിൽ ഒറ്റ ഗോൾ ജയം നേടിയ ബാഴ്സലോണ നൂകാംപിലെ സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങുന്നത് മാനസികമായും വ്യക്തമായ മുൻതൂക്കത്തോടെയാണ്. റയൽ മഡ്രിഡിനെ സംബന്ധിച്ച് സാന്റിയാഗോ ബർണബ്യൂവിൽ അന്നേറ്റ തോൽവിക്ക് രണ്ട് ഗോൾ വ്യത്യാസത്തിലെങ്കിലും മറുപടി കൊടുത്താലേ ഫൈനലിലെത്താൻ വഴി തെളിയൂ.
സ്പാനിഷ് ലാ ലിഗയിൽ 12 പോയന്റ് വ്യത്യാസത്തിൽ കറ്റാലൻസ് കിരീടം ഉറപ്പിച്ചിരിക്കുകയാണ്. കോപാ ഡെൽ റേയെങ്കിലും നേടി പിടിച്ചുനിൽക്കാനാണ് റയലിന്റെ ശ്രമം. നിലവിൽ ഇരു ടീമും ഉജ്ജ്വല ഫോമിൽ കളിക്കുന്നതിനാൽ ഇന്ന് തീപാറും പോരാട്ടമാണ് ഫുട്ബാൾ ലോകം കാത്തിരിക്കുന്നത്. ഈ വർഷം നടന്ന മൂന്ന് എൽക്ലാസികോ മത്സരങ്ങളിലും ജയം ബാഴ്സക്കൊപ്പമായിരുന്നു. ജനുവരിയിൽ സ്പാനിഷ് സൂപ്പർ കപ്പിൽ 3-1നും രണ്ടാഴ്ച മുമ്പ് ലാ ലിഗയിൽ 2-1നും കറ്റാലൻസ് വിജയം കൈക്കലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.